ന്യൂട്ടെല്ലയുടെ സ്പെല്ലിങ്ങൊക്കെ കറക്ടാണ്, പക്ഷേ പേരുമാത്രം മാറിപ്പോയി- രസകരമായ വീഡിയോ

February 4, 2021

വീട്ടിൽ ഒരു ചെറിയ കുട്ടിയുണ്ടെങ്കിൽ വളരെ രസകരമാണ്. അവരുടെ സംസാരവും, പെരുമാറ്റവും, പിണക്കവുമെല്ലാം കണ്ടിരുന്നാൽ തന്നെ സമയം പോകുന്നത് അറിയില്ല. കളിയും ചിരിയും നിഷ്കളങ്കതയുമായി കുഞ്ഞുങ്ങൾ വീടുകളെ സജീവമാക്കുന്നത് ഒരു മാജിക് തന്നെയാണ്. നിഷ്കളങ്കതയ്ക്ക് ഒപ്പം ആത്മവിശ്വാസം കൂടി ചേർന്നാൽ കൺമുന്നിലുള്ളതെല്ലാം മനസ്സിൽ തോന്നുന്നതാക്കി മാറ്റാനും വാദിച്ച് ജയിക്കാനും കുട്ടികൾക്ക് സാധിക്കും. അത്തരമൊരു രസകരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഏകദേശം ഒരു വയസിന് മുകളിൽ പ്രായം തോന്നിക്കുന്ന കുട്ടിയാണ് വീഡിയോയിൽ. ന്യൂട്ടെല്ല കുട്ടികൾക്കും മുതിര്ന്നവർക്കുമെല്ലാം വളരെ ഇഷ്ടമുള്ള ഒന്നാണ്. ഇഷ്ടഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കുട്ടികളായാലും, മുതിർന്നവരായാലും കാണിക്കില്ല. വീഡിയോയിലുള്ള കുട്ടി തന്റെ പ്രിയ ഭക്ഷണമായ ന്യൂട്ടെല്ലയുടെ സ്‌പെല്ലിംഗും പേരും പറയുകയാണ്.

Read More: ‘പത്തുവയസിൽ ഇത് അത്ഭുതമാണ്’; ദേവനശ്രിയ പാടി തീർക്കും മുൻപ് പൂക്കളുമായി ഓടിയെത്തി ജഡ്ജസ്- അതുല്യ നിമിഷം

ന്യൂട്ടെല്ലയുടെ സ്പെല്ലിംഗ് വളരെ കൃത്യമായി തന്നെ പറയുന്നുണ്ടെങ്കിലും പേര് ചെറുതായൊന്നു മാറിപ്പോയി. കുട്ടി പറഞ്ഞത് പീനട്ട് ബട്ടർ എന്നാണ്. വളരെ ആത്മവിശ്വാസത്തോടു കൂടിയുള്ള കുട്ടിയുടെ സംസാരം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

Story highlights- nutella kid spelling fun video