കാളിദാസ് ജയറാം നായകനായെത്തുന്ന ബാക്ക് പാക്കേഴ്സ് ഫെബ്രുവരി അഞ്ച് മുതല്‍ പ്രേക്ഷകരിലേയ്ക്ക്

കാളിദാസ് ജയറാം നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ബാക്ക് പാക്കേഴ്സ്. ജയരാജ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം ഫെബ്രുവരി അഞ്ച് മുതല്‍ പ്രേക്ഷകരിലേയ്ക്കെത്തും.
ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിലൂടെയാണ് ചിത്രത്തിന്റെ റിലീസ്. അതേസമയം മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്ഫോമാണ് റൂട്ട്സ്. സിനിമ, വെബ് സീരീസ്, ഡോക്യുമെന്ററി. റിയാലിറ്റി ഷോസ്, ഇന്റര്‍വ്യൂ തുടങ്ങിയവയെല്ലാം റൂട്ട്സില്‍ ഉണ്ടാകും. റൂട്ട്സില്‍ ആദ്യമായി റിലീസ് ചെയ്യുന്ന ചിത്രവും ബാക്ക് പാക്കേഴ്സ് ആണ്.
Read more: ഇതിലും മികച്ചൊരു അനുകരണം വേറെയില്ല; യുവയുടെ നടപ്പിന് രസികന്‍ അനുകരണവുമായി മൃദുല
ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്ക്കേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു ബാക്ക് പാക്കേഴ്സ് എന്ന ചിത്രം. രോഗം മൂലം മരണം കാത്ത് കഴിയുന്ന രണ്ട് പേര് തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. സംവിധായകന് ജയരാജ് ആണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും.
Story highlights: Backpackers release