ത്രില്ലര്‍ പശ്ചാത്തലത്തില്‍ ബനേര്‍ഘട്ട; ശ്രദ്ധ നേടി ട്രെയ്‌ലര്‍

February 18, 2021
Bannerghatta Official Trailer

കാര്‍ത്തിക് രാമകൃഷ്ണന്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ബനേര്‍ഘട്ട എന്നാണ് ചിത്രത്തിന്റെ പേര്. ഷിബു എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് കാര്‍ത്തിക് രാമകൃഷ്ണന്‍. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. സസ്‌പെന്‍സ് നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിയ്ക്കുന്നതും.

നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ നാല് ഭാഷകളില്‍ ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ബനേര്‍ഘട്ട. കോപ്പിറൈറ്റ് പിക്ചേഴ്സിന്റെ ബാനറില്‍ മിഥുന്‍ തരകനാണ് ചിത്രത്തിന്റെ നിര്‍മാണം. ബിനുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Read more: ഇതുപോലെ മാസ്സ് കൗണ്ടറുകള്‍ ബിനു അടിമാലിയുടെ മാത്രം സ്‌പെഷ്യലാണ്

അതേസമയം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ് പ്രേക്ഷകരിലേയ്ക്കെത്തിയ ചിത്രമാണ് കാര്‍ത്തിക് നായകനായെത്തിയ ഷിബു. ചിത്രത്തില്‍ കാര്‍ത്തിക് രാമകൃഷ്ണനൊപ്പം അഞ്ജു കുര്യനും പ്രധാന കഥാപാത്രമായെത്തി. അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഷിബു എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Story highlights: Bannerghatta Official Trailer