ഭീഷ്മ പർവ്വത്തിന് ക്ലാപ്പടിച്ച് നസ്രിയയും ജ്യോതിർമയിയും
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. നടി നസ്രിയയും ജ്യോതിർമയിയും ചേർന്ന് ക്ലാപ്പടിച്ചാണ് ചിത്രത്തിന് തുടക്കമിട്ടത്. നസ്രിയയാണ് ചിത്രം നിർമിക്കുന്നത്. മുൻപ് ഫഹദ് ഫാസിലിനെ നായകനാക്കി വരത്തൻ എന്ന ചിത്രവും നസ്രിയ നിർമിച്ചിരുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിന് വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. മുൻപ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബിഗ് ബി’. 2007 ഏപ്രിലിൽ ആയിരുന്നു കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബിഗ് ബി’ റിലീസ് ചെയ്തത്. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്.
Read More: ‘എന്നിലെ നടിയെ പുറത്തെത്തിക്കാൻ എനിക്ക് അവസരം നൽകിയതിന് നന്ദി’- മനസുതുറന്ന് അൻസിബ
ബിഗ് ബിയുടെ രണ്ടാം ഭാഗമായി ബിലാൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലോക്ക് ഡൗൺ പ്രതിസന്ധികൾ കാരണം നീളുകയായിരുന്നു. അതേസമയം, ക്ലാപ്പടിക്കുന്ന ചിത്രങ്ങൾ നിന്നും ജ്യോതിർമയിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. ലോക്ക് ഡൗൺ കാലത്ത് മൊട്ടയടിച്ച ജ്യോതിർമയിയുടെ ചിത്രങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ, മുടി വളർന്നെങ്കിലും സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ജ്യോതിർമയി.
Story Highlights- bhishma parvam movie shooting started