മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രം വരുന്നു; ‘ചതുർമുഖം’ മോഷൻ പോസ്റ്റർ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

February 21, 2021

മഞ്ജു വാര്യരും സണ്ണി വെയ്‌നും ഒന്നിക്കുന്ന ചതുർമുഖം റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ഒരു ഹൊറർ ത്രില്ലർ ആണ് ചിത്രം. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ പ്രോജക്റ്റെന്ന വിശേഷണത്തോടെ കുഞ്ചാക്കോ ബോബനാണ് മോഷൻ പോസ്റ്റർ പങ്കുവെച്ചത്.

ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മഞ്ജു വാര്യർക്ക് പരിക്ക് പറ്റിയിരുന്നു.

Read More: എബ്രിഡ് ഷൈൻ ചിത്രത്തിൽ നായകന്മാരായി നിവിൻ പോളിയും ആസിഫ് അലിയും

അതേസമയം, മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ലളിതം സുന്ദരം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരാണ്. 2020 ഫെബ്രുവരിയിലാണ് ലളിതം സുന്ദരം ചിത്രീകരണം ആരംഭിച്ചതെങ്കിലും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവയ്‌ക്കേണ്ടി വന്നു. ലോക്ക് ഡൗൺ പ്രതിസന്ധിക്ക് ശേഷം ഷൂട്ടിംഗ് പൂർത്തിയാക്കി.

Story highlights- chathurmukham motion poster