അന്നത്തെ ഈ കുട്ടിയാണ് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ച താരം

February 12, 2021
Childhood image of Vinu Mohan

സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവമാണ് ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും. പലപ്പോഴും സിനിമാ വിശേഷങ്ങള്‍ കൂടാതെ മറ്റ് ചില ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ ചലച്ചിത്ര താരങ്ങള്‍ പങ്കുവയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍. ശ്രദ്ധ നേടുന്നതും ചലച്ചിത്ര താരത്തിന്റെ കുട്ടിക്കാല ചിത്രമാണ്.

മലയാള ചലച്ചിത്ര നടനായ വിനു മോഹന്റേതാണ് ഈ ബാല്യകാല ചിത്രം. താരം തന്നെയാണ് ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും. അമ്മയായ ശോഭാ മോഹന്റെ കൈയിലിരിയ്ക്കുന്ന വിനു മോഹനെ ചിത്രത്തില്‍ കാണാം. ഒപ്പം അച്ഛനുമുണ്ട്.

Read more: ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും പിന്നെ ശ്രീനിവാസനും: നിരവധി ഭാവങ്ങള്‍ രസകരമായി അനുകരിച്ച് പി സി ജോര്‍ജ്

2007-ല്‍ പ്രേക്ഷകരിലേയ്‌ക്കെത്തിയ നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹന്‍ വെള്ളിത്തിരയില്‍ ശ്രദ്ധ നേടിയത്. ലോഹിതദാസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. പിന്നീട് ജോണി ആന്റണി സംവിധാനം നിര്‍വഹിച്ച സൈക്കിള്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെ വിനു മോഹന്‍ അവതരിപ്പിച്ചു. മമ്മൂട്ടി നായകനായെത്തിയ ചട്ടമ്പിനാട് എന്ന ചിത്രത്തിലും മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലും വിനു മോഹന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ശ്രദ്ധ നേടി.

Story highlights: Childhood image of Vinu Mohan