ത്രില്ലർ ചിത്രത്തിൽ പോലീസ് ഓഫീസറായി വേഷമിടാൻ ധ്യാൻ ശ്രീനിവാസൻ

February 19, 2021

നടൻ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ത്രില്ലർ ചിത്രങ്ങളിലും കോമഡി ചിത്രങ്ങളിലും ഒരുപോലെ സാന്നിധ്യമായ ധ്യാൻ വീണ്ടുമൊരു ത്രില്ലറിന്റെ ഭാഗമാകുകയാണ്. സാഗർ ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോലീസ് ഓഫീസറുടെ വേഷത്തിലാണ് ധ്യാൻ എത്തുന്നത്.

ഇതുവരെ പേരിടാത്ത സിനിമയുടെ ചിത്രീകരണം ഫെബ്രുവരി 21ന് എറണാകുളത്ത് ആരംഭിക്കും. ചിത്രത്തിൽ ഇന്ദ്രൻസ്, ഡോ. റോണി ഡേവിഡ്, ജോണി ആന്റണി, അംബിക, ശ്രീവിദ്യ, ആതിര എന്നിവരും വേഷമിടും. പോലീസ് ഉദ്യോഗസ്ഥനായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് ധ്യാൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇതുവരെ ധ്യാൻ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് സംവിധായകൻ സൂചിപ്പിക്കുന്നത്.

മുമ്പ് ‘കുമ്പാരീസ്’ എന്ന ചിത്രം സംവിധാനം ചെയ്ത സാഗർ ചിത്രത്തിന്റെ തിരക്കഥാകൃത്തും കൂടിയാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ദീപക് അലക്സാണ്. അതേസമയം, കഥാപാത്രത്തിനായി ഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ധ്യാൻ ശ്രീനിവാസൻ.

Read More: ഹിമാചല്‍ ചാരുതയില്‍ ഒരുങ്ങിയ സിന്ദഗി ഗാനം ഹിറ്റ്: സന്തോഷം പങ്കുവെച്ച് മ്യൂസിക് കംപോസറും

ധ്യാൻ നായകനായി വരാനിരിക്കുന്ന മറ്റ് സിനിമകളാണ് ‘പാതിരാ കുർബ്ബാന,’ ‘അടുക്കള: മാനിഫെസ്റ്റോ,’ ‘ഹിഗ്വിറ്ററ്റ,’ ‘9 എം.എം,’ ‘കടവൂൾ സഹായം നടനസഭ,’ ‘പ്രകാശൻ പറക്കാട്ടെ,’ ‘ലവ് ജിഹാദ്,’ ‘കോടീശ്വരന്മാരുടെ ഖാലി പഴ്സ് ‘,’ പൗഡർ സിൻസ് 1905′ എന്നിവയാണ്.

Story highlights- Dhyan Sreenivasan plays a police officer in a thriller