നാസയുടെ ചൊവ്വാ ദൗത്യത്തില്‍ ഭാഗമായ ഇന്ത്യന്‍ വംശജ

February 20, 2021
Dr Swati Mohan, the Indian-American scientist behind NASA’s rover landing on Mars

പെര്‍ഴ്‌സിവിയറന്‍സ് എന്ന നാസയുടെ ചൊവ്വാദൗത്യം വിജയകരമായപ്പോള്‍ കൈയടി നേടിയത് ഇന്ത്യന്‍ വംശജയായ ഒരു സ്ത്രീ സാന്നിധ്യം കൂടിയാണ്. ഡോ. സ്വാതി മോഹന്‍ എന്ന പെണ്‍കരുത്ത്. അമേരിക്കന്‍ ശാസ്ത്രജ്ഞയായ സ്വാതി ഇന്ത്യന്‍ വംശജയാണ്.

സ്വാതിയ്ക്ക് ഒരു വയസ്സ് പ്രായമുണ്ടായിരുന്നപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേയ്ക്ക് ചേക്കേറി. വടക്കന്‍ വെര്‍ജിനിയ, വാഷിങ്ടണ്‍ എന്നിവടിങ്ങളില്‍ സ്വാതി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്നാല്‍ തന്റെ ഒമ്പതാം വയസ്സു മുതല്‍ ബഹിരാകശ ദൗത്യത്തിന്റെ ഭാഗമാകണമെന്നായിരുന്നു സ്വാതിയുടെ ആഗ്രഹം.

Read more: സ്വന്തം കുടുംബത്തെ രക്ഷിക്കുമെന്ന് ശപഥമെടുത്തിറങ്ങിയ ജോര്‍ജ്ജുകുട്ടി മിടുക്കനാണ്; മലയാള സിനിമയിലെ ക്ലാസിക് കഥാപാത്രവും- ദൃശ്യം 2 റിവ്യൂ….

ആ സ്വപ്‌നം ഡോ. സ്വാതി മോഹന്‍ സാക്ഷാത്കരിക്കുകയും ചെയ്തു. കാലിഫോര്‍ണിയയിലെ നാസയുടെ ദൗത്യ കേന്ദ്രത്തിലിരുന്ന് പെഴ്‌സിവിയറന്‍സിന്റെ വിജയവാര്‍ത്ത ലോകത്തെ അറിയിച്ചതും സ്വാതിയാണ്. 270 കോടി മുതല്‍മുടക്കിലുള്ള ചൊവ്വാ ദൗത്യമാണ് ഇത്. ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

Story highlights: Dr Swati Mohan, the Indian-American scientist behind NASA’s rover landing on Mars

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!