പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി-ജോർജുകുട്ടിയും കുടുംബവും ഉടനെത്തും

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘ദൃശ്യം 2’ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ, പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ് ചിത്രം. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സംവിധായകൻ ജീത്തു ജോസഫാണ് ദൃശ്യം 2 റിലീസിന് ഒരുങ്ങുന്നതായി അറിയിച്ചത്.
ദൃശ്യം 2ന്റെ 56 ദിവസത്തെ ഷൂട്ടിംഗ് ഷെഡ്യൂൾ 46 ദിവസം കൊണ്ട് പൂർത്തിയാക്കിയിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തൊടുപുഴയിലാണ് സിനിമ ചിത്രീകരിച്ചത്. ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടന്നത്.
Read More: ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ പുതിയ ചിത്രം; ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്’ ഒരുങ്ങുന്നു
ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി താരങ്ങളെല്ലാം കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു. ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിക്കുന്ന ദൃശ്യം 2 ഒന്നാം ഭാഗത്തിന്റെ തുടർച്ചയല്ല. മോഹൻലാലിനൊപ്പം മീന, അൻസിബ, എസ്തർ എന്നിവരാണ് കുടുംബാംഗങ്ങളായി എത്തുന്നത്. ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും ദൃശ്യം 2 വിൽ വേഷമിടുന്നു. കൊച്ചിയിലും തൊടുപുഴയിലുമായാണ് ചിത്രീകരണം നടന്നത്. അതേസമയം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആയിരിക്കും ദൃശ്യം 2-ന്റെ റിലീസ്.
Story highlights- Drishyam 2 completed the post work