‘ദൃശ്യം 2’ ട്രെയ്‌ലർ ഫെബ്രുവരി എട്ടിന് എത്തും

February 5, 2021

മലയാളസിനിമയിൽ ചരിത്രം രചിച്ച സിനിമയായിരുന്നു ദൃശ്യം. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദൃശ്യം 2 എത്തുമ്പോഴും അന്നത്തെ ആവേശം പ്രേക്ഷകർക്ക് നഷ്ടമായിട്ടില്ല. എന്നാൽ, രണ്ടാം വരവിൽ ചെറിയൊരു വ്യത്യാസമുണ്ട്. ചിത്രം റിലീസ് ചെയ്യുന്നത് ആമസോൺ പ്രൈമിലാണ്. ഇപ്പോഴിതാ, ദൃശ്യം 2ന്റെ ട്രെയ്‌ലർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ഫെബ്രുവരി 8നാണ് ദൃശ്യം 2 ട്രെയ്‌ലർ എത്തുന്നത്.

 2013 ഡിസംബർ 19നായിരുന്നു മലയാളികളിലേക്ക് വേറിട്ടൊരു പ്രമേയവുമായി ദൃശ്യം എത്തിയത്. മോഹൻലാൽ, മീന, അൻസിബ ഹസൻ, എസ്തർ അനിൽ എന്നിവരായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

Read More: ആകാശത്ത് മാത്രമല്ല, മരങ്ങളിലും മഴവില്ല് വിരിയും- കൗതുകമായി റെയിൻബോ യൂക്കാലിപ്റ്റസ്

അതേസമയം, കൊവിഡ് പ്രതിസന്ധിയിൽ നിയന്ത്രണങ്ങൾ പാലിച്ച് ദൃശ്യം 2 അടുത്തിടെയാണ് പൂർത്തിയാക്കിയത്. ആദ്യഭാഗത്തിലെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും വേഷമിടുന്നത്. 56 ദിവസങ്ങളായിരുന്നു ചിത്രീകരണത്തിനായി നിശ്ചയിച്ചതെങ്കിലും 46 ദിവസംകൊണ്ട് ദൃശ്യം 2 പൂർത്തിയാക്കാൻ സാധിച്ചു. ഒരു കുടുംബ ചിത്രമായാണ് ആദ്യ ഭാഗത്ത് നിന്നും വ്യത്യസ്തമായി ദൃശ്യം 2 ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ തികച്ചും കുടുംബാന്തരീക്ഷത്തിലാണ് ചിത്രീകരണം നടന്നത്.

Story Highlights- drishyam 2 release date announced