‘പറ്റിക്കലാണ് സാറെ ഇവന്റെ മെയിന്‍’: വൈറലായൊരു ‘ആനവികൃതി’ വീഡിയോ

February 12, 2021
Elephant steals woman's hat only to return it later

ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. പ്രത്യേകിച്ച് സൈബര്‍ ഇടങ്ങളില്‍. പലപ്പോഴും രസകരവും കൗതുകം നിറയ്ക്കുന്നതുമായ ആനക്കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. ശ്രദ്ധ നേടുന്നതും രസകരമായ ഒരു ആനക്കാഴ്ചയാണ്.

രസകരമായ ഒരു പറ്റിക്കല്‍ അഥവാ പ്രാങ്ക് ആണ് ഈ വീഡിയോയില്‍. അതും ആനയുടെ വക. ആനയുടെ സമീപത്ത് നിന്നുകൊണ്ട് ഫോട്ടോ പകര്‍ത്താനെത്തിയതാണ് ഒരു വനിത. എന്നാല്‍ ആനയാകട്ടെ ഇതിനിടയില്‍ വനിതയുടെ തലയിലിരുന്ന തൊപ്പി തുമ്പിക്കൈലാക്കി. പിന്നെ നേരേ വായയിലേയ്ക്ക്.

Read more: പേരക്കുട്ടിയെ പഠിപ്പിയ്ക്കാനായി വീട് വിറ്റു; ഊണും ഉറക്കവും ഓട്ടോയിലാക്കിയ ‘മുത്തച്ഛന്‍’

അല്‍പ സമയം കഴിഞ്ഞ് ആന തൊപ്പി വായയില്‍ നിന്നും എടുത്ത് വനിതയ്ക്ക് തിരികെ നല്‍കുന്നതും വീഡിയോയില്‍ കാണാം. അമേരിക്കയിലെ മുന്‍ ബാസ്‌കറ്റ് ബോള്‍ പ്ലയറായ റെക്‌സ് ചാപ്മാന്‍ ആണ് രസകരമായ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. എന്തായാലും വൈറലായിരിയ്ക്കുകയാണ് ഈ ‘ആനവികൃതി’.

Story highlights: Elephant steals woman’s hat only to return it later