ഓട്ടിസത്തെ നീന്തിതോല്‍പ്പിച്ച പന്ത്രണ്ടുകാരി: പ്രചോദനം ഈ ജീവിതം

February 22, 2021
Girl swims 36 km in Arabian sea to raise awareness about autism

ചെറിയ വെല്ലുവിളികളും പ്രതിസന്ധികളും ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ തോല്‍വി സമ്മതിച്ച് സ്വയം പഴി ചാരുന്നവര്‍ ഏറെയാണ് നമുക്കിടയില്‍. അത്തരക്കാര്‍ അറിയണം ജിയ എന്ന മിടുക്കിയുടെ ജീവിതം. അനേകര്‍ക്ക് പ്രചോദനവും മാതൃകയുമാകുന്ന ജിയ വരുംതലമുറയുടെ കരുത്ത് കൂടിയാണ്.

ഓട്ടിസത്തെ നീന്തി തോല്‍പിച്ചിരിയ്ക്കുകയാണ് ഈ മിടുക്കി. ഓട്ടിസത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനുവേണ്ടിയാണ് ജിയ നീന്തിയത്. അതും കടലിലൂടെ ദീര്‍ഘദൂരം. എട്ട് മണിക്കൂര്‍ നാല്‍പ്പത് മിനിറ്റുകൊണ്ട് 36 കിലോമീറ്റര്‍ കടലിലൂടെ ജിയ നീന്തി. കൃത്യമായി പറഞ്ഞാല്‍ ബാന്ദ്ര-വേര്‍ളി കടല്‍പ്പാലം മുതല്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെ.

Read more: കൊടുംമഞ്ഞില്‍ കുടുങ്ങിയ ടാങ്കര്‍ ലോറിയെ കരകയറ്റാന്‍ സഹായിച്ച് യുവതി; ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ പാല്‍ഉല്‍പന്നങ്ങള്‍ സമ്മാനം

മഹാരാഷ്ട്ര സ്വിമ്മിങ് അസോസിയേഷന്റെ മേല്‍നോട്ടത്തിലായിരുന്നു ജിയയുടെ നീന്തല്‍. അതേസമയം ഈ നീന്തലിലൂടെ മറ്റൊരു റെക്കോര്‍ഡും ജിയ സ്വന്തം പേരിലാക്കി. ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡറുള്ളവരില്‍ കടലിലൂടെ ഇത്രയധികം നീന്തിയ ഏറ്റവും പ്രായംകുറഞ്ഞയാള്‍ ജിയയാണ്.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ ജിയ കടലിലൂടെ നീന്തിയിരുന്നു. ഇത്തവണയും നീന്തി ചരിത്രം സൃഷ്ടിച്ചപ്പോള്‍ ജിയയുടെ നീന്തല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം ശ്രദ്ധ നേടി. വെല്ലുവിളികളേയും രോഗാവസ്ഥയേയുമെല്ലാം നിറഞ്ഞ പുഞ്ചിരികൊണ്ട് അതിജീവിക്കുകയാണ് ഈ മിടുക്കി.

Story highlights: Girl swims 36 km in Arabian sea to raise awareness about autism