‘ഇന്‍സള്‍ട്ടാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്’: വെള്ളം സിനിമയിലെ ശ്രദ്ധേയമായ രംഗമിതാ: വീഡിയോ

February 12, 2021
Heart touching scene from Vellam movie

‘ഇന്‍സള്‍ട്ടാണ് മുരളീ ഈ ലോകത്തിലെ ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ്’… പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളില്‍ നിറയുകയാണ് ഈ ഡയലോഗ്. ജയസൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ വെള്ളം എന്ന ചിത്രത്തിലെ ഈ ഡയലോഗ് ഉള്‍പ്പെടുന്ന രംഗം അണിയറപ്രവര്‍ത്തകരും പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ രംഗങ്ങളില്‍ ഒന്നുകൂടിയാണ് ഇത്.

പ്രജേഷ് സെന്‍ സംവിധാനം നിര്‍വഹിയ്ക്കുന്ന വെള്ളം എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. അഭിനയമികവില്‍ അതിഗംഭീര പ്രകടനമാണ് ചിത്രത്തില്‍ താരം കാഴ്ചവയ്ക്കുന്നതും. സംയുക്താ മേനോന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

Read more: ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും പിന്നെ ശ്രീനിവാസനും: നിരവധി ഭാവങ്ങള്‍ രസകരമായി അനുകരിച്ച് പി സി ജോര്‍ജ്

‘കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്നര്‍ കൂടിയാണ് വെള്ളം.

Story highlights: Heart touching scene from Vellam movie