പ്രണയകഥകൾ പറഞ്ഞ് ‘കുട്ടി സ്റ്റോറി’; മികച്ച സ്വീകാര്യത നേടി ട്രെയ്‌ലർ

February 6, 2021
Kutty Story

ഒരുപിടി മികച്ച പ്രണയകഥകൾ പറഞ്ഞ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കാൻ ഒരുങ്ങുകയാണ് നാല് സംവിധായകർ. ഗൗതം വാസുദേവ് മേനോൻ, വിജയ്, വെങ്കട് പ്രഭു, നളൻ കുമാരസ്വാമി എന്നിവർ ഒരുക്കുന്ന നാല് ചിത്രങ്ങൾ ഉൾപ്പെടുത്തി ഒരുക്കുന്ന ചിത്രം ‘കുട്ടി സ്റ്റോറി’ എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. പ്രണയം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് കുട്ടി സ്റ്റോറി. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.

പ്രണയപശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് വേൾഡ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷാണ്. വിജയ് സേതുപതി, ഗൗതം വാസുദേവ് മേനോൻ, മേഘ ആകാശ്, ആര്യ, സാക്ഷി അഗർവാൾ, അമല പോൾ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read also:കാഴ്ചയ്‌ക്കൊരു യുദ്ധഭൂമി; രഹസ്യങ്ങൾ ഒളിപ്പിച്ച് തകർന്നടിഞ്ഞ യുദ്ധക്കപ്പൽ പോലൊരു ദ്വീപ്

അതേസമയം കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയ്ക്ക് ശേഷം തമിഴ് സിനിമ മേഖല ഉൾപ്പെടെ കരകയറിക്കൊണ്ടിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. തിയേറ്ററുകൾ തുറന്ന ശേഷം മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രം വിജയ്- വിജയ് സേതുപതി കൂട്ടുകെട്ടിൽ ഒരുങ്ങിയ മാസ്റ്റർ ആണ്. അതേസമയം തിയേറ്റർ റിലീസിനായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

Story Highlights: Kutty Story Official Trailer