ലക്ഷ്മി ഗോപാലസ്വാമിക്ക് സർപ്രൈസ് സമ്മാനവുമായി ദുൽഖർ സൽമാനും അമാലും- വീഡിയോ

ദുൽഖർ സൽമാനൊപ്പം പ്രവർത്തിക്കുന്നത് വളരെയധികം രസകരമാണെന്ന് പല താരങ്ങളും അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹം നിർമിക്കുന്ന സിനിമയിൽ ജോലി ചെയ്യുന്നത് അതിലും ഊഷ്മളവും ഇരട്ടി സന്തോഷവുമാണ് എന്ന് വ്യക്തമാക്കുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായും നിർമ്മാതാവായും എത്തുന്നത് ദുൽഖർ സൽമാനാണ്. ഷൂട്ടിങ്ങിൽ പങ്കെടുക്കുന്ന ലക്ഷ്മി ഗോപാലസ്വാമിക്ക് ദുൽഖർ സൽമാനും ഭാര്യ അമാലും നൽകിയ സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി.

‘ആ ചിന്തനീയമായ കുറിപ്പിനൊപ്പം ഏറ്റവും മനോഹരമായ സമ്മാനം നൽകിയ പ്രിയപ്പെട്ട ദുൽഖറിനും അമാലിനും നന്ദി..ഹൃദയസ്‌പർശിയായ ദമ്പതികളോട് വളരെയധികം സ്നേഹവും നന്ദിയും..ഇതെന്നെന്നും ഓർമിക്കും..’ലക്ഷ്മി ഗോപാലസ്വാമി കുറിപ്പിൽ പറഞ്ഞു. അതേസമയം,  മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ ലക്ഷ്മി ഗോപാലസ്വാമി ഇരുപതു വർഷങ്ങൾക്ക് ശേഷം മകനൊപ്പം വേഷമിടുന്ന സന്തോഷത്തിലാണ്.

സെറ്റിൽ നിന്നും ദുൽഖർ സൽമാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലക്ഷ്മി ഗോപാലസ്വാമി സന്തോഷം പങ്കുവെച്ചത്. ‘ദുൽഖർ സൽമാനൊപ്പം അദ്ദേഹം നിർമിക്കുന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. 20 വർഷം മുമ്പ് ഞാൻ അദ്ദേഹത്തിന്റെ അച്ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്’. ലക്ഷ്മി ഗോപാലസ്വാമി ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു.

Read More: ഗംഗുബായിയായി ആലിയ ഭട്ട്; ശ്രദ്ധനേടി ‘ഗംഗുബായ് കത്തിയവാഡി’ ടീസർ

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ എത്തുന്നു. ബോളിവുഡ് താരം ഡയാന പെന്റിയാണ് നായികയായി അഭിനയിക്കുന്നത്. നടൻ മനോജ് കെ ജയൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദുൽഖർ സൽമാന്റെ ഹോം ബാനറായ വേഫെയർ ഫിലിമാണ് ചിത്രം നിർമിക്കുന്നത്.

Story highlights- Lakshmi Gopalaswamy gets a gift hamper from Dulquer Salmaan