മമ്മൂട്ടിയുടെ ‘ഭീഷ്മപർവ്വം’- ആവേശമായി അമൽ നീരദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്

February 7, 2021

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ബിലാലിനായി കാത്തിരുന്ന പ്രേക്ഷകർക്കായി ‘ഭീഷ്മപർവ്വം’ എന്ന ചിത്രത്തിൽ മാസ്സ് ലുക്കിലാണ് എത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി മുടി നീട്ടിവളർത്തിയ ലുക്കിലായിരുന്നു മമ്മൂട്ടി. അമൽ നീരദ് ചിത്രത്തിലേക്കുള്ള ലുക്കാണെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ ആരാധകരിലേക്ക് എത്തിയത്.

ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. ഒരു അമല്‍ നീരദ് ചിത്രം എന്നതല്ലാതെ പോസ്റ്ററില്‍ കൂടുതല്‍ വിവരങ്ങളില്ല.

Read More: ‘എന്റെ സിനിമ എന്നിൽ നിലനിൽക്കുന്നതുവരെ സച്ചിയേട്ടാ, നിങ്ങൾക്ക് ഞാൻ എന്റെ ഗുരു സ്‌ഥാനം മനസ്സറിഞ്ഞു നൽകും’- മനസ് തുറന്ന് അയ്യപ്പന്റെ കണ്ണമ്മ

മുൻപ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബിഗ് ബി’. 2007 ഏപ്രിലിൽ ആയിരുന്നു കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബിഗ് ബി’ റിലീസ് ചെയ്തത്. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്.

Story highlights- mammootty bheeshmaparvam look