ഇത് വിലപ്പെട്ട അംഗീകാരം; ‘കോബ്ര’യിൽ ഇർഫാൻ പത്താനൊപ്പമുള്ള അനുഭവം പങ്കുവെച്ച് മണികണ്ഠൻ ആചാരി

February 6, 2021
manikandan achari about irfan pathan

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മണികണ്ഠൻ ആചാരി നിരവധി സിനിമകളിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. മലയാളത്തിന് പുറമെ തമിഴ് സിനിമ ലോകത്തും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധനേടിയ ചലച്ചിത്രതാരമാണ് മണികണ്ഠൻ ആചാരി.

തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം തമിഴ് സിനിമാ മേഖലയിലേക്ക് ചുവടുവെച്ച താരം ഇപ്പോൾ കോബ്രയിൽ ക്രിക്കറ്റ് താരം ഇർഫാൻ പത്താനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്. ഇർഫാൻ പത്താനൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ അംഗീകാരമായി കാണുന്നു എന്നാണ് താരം ഫേസ്ബുക്കിൽ കുറിച്ചത്. ഇർഫാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം സിനിമാവിശേഷങ്ങൾ പങ്കുവെച്ചത്.

‘വിക്രം സാർ നായകനാവുന്ന കോബ്ര എന്ന സിനിമയുടെ ഭാഗമായി ഇർഫാൻ പത്താൻ സാറിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കുവാൻ കഴിഞ്ഞു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് അഭിനയിച്ചതും അദ്ദേഹത്തിൽ നിന്ന് ലഭിച്ച പ്രശംസയും വിലപ്പെട്ട അംഗീകാരമായി കരുതുന്നു’ എന്നാണ് മണികണ്ഠൻ കുറിച്ചത്.

Read also:കാഴ്ചയ്‌ക്കൊരു യുദ്ധഭൂമി; രഹസ്യങ്ങൾ ഒളിപ്പിച്ച് തകർന്നടിഞ്ഞ യുദ്ധക്കപ്പൽ പോലൊരു ദ്വീപ്

അതേസമയം വിക്രമിനെ നായകനാക്കി അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് കോബ്ര. ഇർഫാൻ പത്താൻ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് എത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ‘കോബ്ര’. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് വിക്രമെത്തുന്നത്. 

വിക്രം സാർ നായകനാവുന്ന കോബ്ര എന്ന സിനിമയുടെ ഭാഗമായി ഇർഫാൻ പത്താൻ സാറിനോടൊപ്പം കുറച്ച് സമയം ചെലവഴിക്കുവാൻ കഴിഞ്ഞു , …….

Posted by Manikanda Rajan on Friday, February 5, 2021

Story Highlights:manikandan achari about irfan pathan