റോഷൻ ആൻഡ്രൂസ് ചിത്രത്തിൽ ദുൽഖറിനൊപ്പം മനോജ് കെ ജയനും; ശ്രദ്ധനേടി പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ

February 13, 2021
Manoj K Jayan Starring With Dulquer Salman

ദുൽഖർ സൽമാനെ നായകനായി റോഷൻ ആൻഡ്രൂസ് പുതിയ ചിത്രം ഒരുക്കുന്നു. ബോബി, സഞ്ജയ് കൂട്ടുകെട്ടിൽ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് വേഫയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. ഇപ്പോഴിതാ ചിത്രത്തിൽ ദുൽഖറിനൊപ്പം മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മനോജ് കെ ജയനും. താരം തന്നെയാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മനോജ് കെ ജയൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

ദുൽഖറിനും മനോജ് കെ ജയനും എത്തുന്ന്ന ചിത്രത്തിൽ അലൻസിയർ, ലക്ഷ്മി ഗോപാലസ്വാമി, വിജയകുമാർ, ബിനു പപ്പു തുടങ്ങിയവർക്കൊപ്പം ബോളിവുഡ് താരം ഡയാന പെന്റിയും അഭിനയിക്കുന്നുണ്ട്.

Read also:പേരക്കുട്ടിയെ പഠിപ്പിയ്ക്കാനായി വീട് വിറ്റു; ഊണും ഉറക്കവും ഓട്ടോയിലാക്കിയ ‘മുത്തച്ഛന്‍’

റോഷൻ ആൻഡ്രൂസ് ആദ്യമായി ദുൽഖർ സൽമാനുമായി ഒന്നിക്കുന്ന ചിത്രമാണിത്. മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ പ്രതി പൂവൻകോഴിയാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത അവസാന ചിത്രം.

അതേസമയം, ദുൽഖർ സൽമാൻ നായകനായി ഏറ്റവുമൊടുവിൽ പ്രേക്ഷകരിലേക്ക് എത്തിയ മലയാളം ചിത്രം ‘വരനെ അവശ്യമുണ്ട്’ ആയിരുന്നു. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർക്കൊപ്പമാണ് ദുൽഖർ ചിത്രത്തിൽ വേഷമിട്ടത്. ദുൽഖർ നായകനായി അണിയറയിൽ നിരവധി ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ‘കുറുപ്പ്’ ദുല്ഖറിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. കാജൽ അഗർവാൾ, അതിഥി റാവു ഹൈദാരി എന്നിവർക്കൊപ്പം ദുൽഖർ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹേ സിനാമിക’ എന്ന തമിഴ് ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

നമസ്കാരം❤️🙏❤️ കൊറോണക്കാലം സമ്മാനിച്ച ഈ വേഷവും👇😊👇രൂപവും ഇന്ന് ഇവിടെ അഴിച്ചു വയ്ക്കുന്നു…🙏 പകരം….ഒരു വർഷത്തെ…

Posted by Manoj K Jayan on Friday, February 12, 2021

Story Highlights: Manoj K Jayan Starring With Dulquer Salman