അഭിനയമികവില്‍ വിജയ്; മാസ്റ്റര്‍ റെയ്ഡ് വീഡിയോ

February 16, 2021
Master Vaathi Raid Video

കൊവിഡ് 19 മഹാമാരി മൂലം നിശ്ചലമായിരുന്ന ചലച്ചിത്രമേഖലയ്ക്ക് പുതുജീവന്‍ പകര്‍ന്നുകൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് മാസ്റ്റര്‍. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ച് ആരാധകരെ നേടിയെടുത്ത തമിഴകത്തെ സൂപ്പര്‍ താരങ്ങള്‍ ഒരുമിയ്ക്കുന്ന ചിത്രം… പ്രഖ്യാപനം മുതല്‍ക്കേ മാസ്റ്റര്‍ എന്ന ചിത്രം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. വിജയ്-യും വിജയ് സേതുപതിയും ഒരുമിച്ച് സ്‌ക്രീനിലെത്തുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു ചലച്ചിത്ര പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ കാര്യത്തില്‍.

ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു റെയ്ഡ് രംഗം. വിജയ്-യുടെ അഭിനയമികവുതന്നെയാണ് ഈ രംഗത്തെ പ്രധാന ആകര്‍ഷണം. ജോണ്‍ ദുരൈ എന്ന ജെഡിയെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിയ്ക്കുന്നത്. ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കുട്ടികളെ പരിശീലിപ്പിക്കാനായി എത്തുന്ന ജെഡിയെ താരം പരിപൂര്‍ണതയിലെത്തിച്ചു.

Read more: റേഡിയോ ജോക്കിയില്‍ നിന്നും ഉംബ്ലാച്ചേരി പശുക്കളുടേയും കര്‍ഷകരുടേയും സഹായകനായി; വേറിട്ട മാതൃകയാണ് ഈ യുവാവ്

ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. രണ്ട് ഗെറ്റപ്പുകളില്‍ വിജയ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വിജയ്-ക്കും വിജയ് സേതുപതിയ്ക്കും പുറമെ മാളവിക മോഹന്‍, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ, ഗൗരി കിഷന്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരന്നു ചിത്രത്തില്‍. മാസ്റ്റര്‍ എന്ന സിനിമയിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടി.

Story highlights: Master Vaathi Raid Video