നാദിർഷയുടെ മകളുടെ വിവാഹ ആഘോഷത്തിൽ നൃത്തവുമായി മീനാക്ഷിയും നമിത പ്രമോദും- ശ്രദ്ധനേടി വീഡിയോ

February 9, 2021

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി സമൂഹമാധ്യമങ്ങളിൽ താരമാണ്. നടി നമിത പ്രമോദ്, നാദിർഷയുടെ മകൾ അയിഷ തുടങ്ങിയവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലെല്ലാം താരമാകുന്നത് മീനാക്ഷിയാണ്. അടുത്തിടെ നാദിർഷയുടെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത മീനാക്ഷിയുടെ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ആയിഷയുടെ സംഗീത് ചടങ്ങിൽ നൃത്തവുമായി വിസ്മയിപ്പിക്കുകയാണ് മീനാക്ഷി.

ചടങ്ങിൽ ഉടനീളം താരങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നിട്ടും തിളങ്ങിയത് മീനാക്ഷിയാണ്. നമിത പ്രമോദിനും സഹോദരിക്കുമൊപ്പവും വധുവിന്റെ സുഹൃത്തുക്കൾക്കൊപ്പവും മീനാക്ഷി നൃത്തവുമായി എത്തി. ചടുലമായ ചുവടുകളുമായി മീനാക്ഷിയാണ് ചടങ്ങിൽ താരമായത്. മീനാക്ഷിയുടെയും നമിത പ്രമോദിന്റേയും നൃത്ത വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്.

Read More: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന് ഇംഗ്ലണ്ട്- തോൽവിയോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

അഭിനേതാവും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷ നാദിർഷ സ്റ്റൈലിസ്റ്റാണ്. അടുത്തിടെ നമിത പ്രമോദിനെ ഫോട്ടോഷൂട്ടിന് അണിയിച്ചൊരുക്കി ആയിഷ ശ്രദ്ധ നേടിയിരുന്നു. ദിലീപ്, കാവ്യാ മാധവൻ എന്നിവരും സംഗീത് ചടങ്ങിൽ സജീവ സാന്നിധ്യമായി. സുഹൃത്ത് വിവാഹിതയാകുന്നു എന്ന ഹാഷ്ടാഗിനൊപ്പമാണ് നമിതയും മീനാക്ഷിയും ചിത്രങ്ങൾ പങ്കുവെച്ചത്.

Story highlights- meenakshi and namitha pramod dance