ആരാധകർ കാത്തിരുന്ന സർപ്രൈസ് പുറത്തുവിട്ട് മേഘ്‌ന രാജ്; ‘ഇതാണ് ജൂനിയർ ചിരുവിന്റെ ശബ്ദം’- വീഡിയോ

February 12, 2021

തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയ സാന്നിധ്യമായ നടിയാണ് മേഘ്‌ന രാജ്. വിവാഹ ശേഷം അഭിനയ ലോകത്തുനിന്നും ഇടവേളയെടുത്ത നടി വീണ്ടും വാർത്തകളിൽ നിറഞ്ഞത് ഭർത്താവും നടനുമായ ചിരഞ്ജീവി സാർജയുടെ മരണത്തോടെയാണ്. ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി മരണമടഞ്ഞപ്പോൾ മലയാളികളും അവരുടെ ദുഃഖത്തിൽ പങ്കുചേർന്നു. കുഞ്ഞ് ജനിക്കാൻ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. മകന്റെ ജനന ശേഷം എല്ലാ വിശേഷങ്ങളും മേഘ്‌ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, ജൂനിയർ ചിരുവിന്റെ ശബ്ദം പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന. കഴിഞ്ഞ ദിവസം മേഘ്‌നയും സുഹൃത്തായ നസ്രിയയും ഫെബ്രുവരി പന്ത്രണ്ടിന് ഒരു സർപ്രൈസ് ഉണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന് കുഞ്ഞിന്റെ ശബ്ദവും മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും ചിത്രങ്ങളും ഒരു വീഡിയോയിലൂടെ പങ്കുവെച്ചത്. ‘ഇപ്പോൾ നിങ്ങൾ അവന്റെ ശബ്ദം കേട്ടു..ഇനി അവനെ കാണാനായി ഫെബ്രുവരി പതിനാലു വരെ കാത്തിരിക്കണം’- മേഘ്ന വീഡിയോക്കൊപ്പം കുറിക്കുന്നു.

Read More: പുതിയ ചിത്രത്തിലെ പ്രിയപ്പെട്ട പാട്ടിനെക്കുറിച്ച് ഭാവന

ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് ചിരഞ്ജീവി സർജ മരിച്ചത്. 39 വയസായിരുന്നു. നാല് ചിത്രങ്ങളായിരുന്നു ചിരഞ്ജീവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. അതിൽ ഡബ്ബിംഗ് മാത്രം പൂർത്തിയാക്കേണ്ട ചിത്രമാണ് ‘രാജാ മാർത്താണ്ഡ’. ചിത്രത്തിനായി ഡബ്ബ് ചെയ്യാൻ സമ്മതമാണെന്ന് അറിയിച്ച് ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ് സർജ നിർമാതാക്കളെ സമീപിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രം കൃത്യ സമയത്ത് തന്നെ പൂർത്തിയാക്കാനായി ധ്രുവ്സർജ, സംവിധായകൻ രാം നാരായണനെയും, നിർമാതാവ് ശിവകുമാറിനെയും സമീപിച്ചു ചർച്ചകൾ നടത്തിയിരുന്നു.

Story highlights- mekhna raj sharing video