അത്ഭുതപ്പെടുത്തുന്ന രൂപഭംഗിയിൽ ഒരുങ്ങിയ കിണർ; പിന്നിൽ പ്രിയതമനോടുള്ള സ്നേഹവും, മനോഹരം ഈ പ്രണയോപഹാരം

February 12, 2021
Mystery behind rani ki vav

പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അവരുടെ ഓർമയ്ക്കായി മനോഹരമായ പലതും നിർമ്മിക്കുന്നവരെ നാം കാണാറുണ്ട്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ പോലും മുഗൾചക്രവർത്തിയായ ഷാജഹാൻ തന്റെ പ്രിയതമ മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായി ഒരുക്കിയതാണ്. ഇത്തരത്തിൽ ഒന്നും രണ്ടുമല്ല നിരവധി നിർമിതികൾ ഇതിനോടകം നമുക്ക് പരിചിതമായിക്കഴിഞ്ഞു. അത്തരത്തിൽ ഏറെ ശ്രദ്ധയും കൗതുകവും നേടിയ ഒരു നിർമിതിയാണ് ഗുജറാത്തിലെ പത്താൻ ജില്ലയിലെ റാണി കി വാവ് എന്ന പടവ് കിണർ.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ മനോഹരമായ ഈ ചരിത്ര നിർമിതിയ്ക്ക് പിന്നിൽ രസകരമായ ഒരു കഥ കൂടിയുണ്ട്. പതിനൊന്നാം നൂറ്റാണ്ടിലെ സോളങ്കി രാജവംശത്തിന്റെ സ്ഥാപകൻ ഭീം ദേവ് ഒന്നാമന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഭാര്യ ഉദയമതി റാണി ഒരുക്കിയതാണ് ഈ കിണർ.

Read also:പകൽ പഠനം, വൈകുന്നേരം ഹോട്ടലിൽ പാത്രങ്ങൾ കഴുകും, രാത്രിയിൽ കോൾ സെന്ററിൽ ജോലി- മിസ് ഇന്ത്യ വേദിയിൽ അഭിമാനമായി ഓട്ടോക്കാരന്റെ മകൾ

അതേസമയം ഭർത്താവിന്റെ ഓർമ്മയ്ക്കായി ആരെങ്കിലും കിണർ നിർമിക്കുമോ എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി. കാരണം ഈ കിണറിന്റെ ആഴങ്ങളിലേക്ക് ചെല്ലുന്തോറും മനോഹരമായ ഒരു കൊട്ടാരമാണ് കാഴ്ചക്കാരെ കാത്തിരിക്കുന്നത്. അതും ഏഴ് നിലകളിലായി ഒരുക്കിയിരിക്കുന്ന കെട്ടിടം. ദീർഘചതുരാകൃതിയിൽ ഉള്ള ഈ കിണറിന് 64 മീറ്റർ നീളവും 20 മീറ്റർ വീതിയുമാണ് ഉള്ളത്. 27 മീറ്ററാണ് ഇതിന്റെ ആഴം. അതിന് പുറമെ ഈ കൊട്ടരത്തിന്റെ ഏറ്റവും താഴത്തെ നിലയിൽ വലിയൊരു തുരങ്കവും ഒരുക്കിയിട്ടുണ്ട്.

അതേസമയം ജലക്ഷാമവും കടുത്ത വരൾച്ചയും നേരിടുന്ന ഈ പ്രദേശത്തിന് വളരെയധികം ആശ്വാസമായിരുന്നു ഈ ജലസംഭരണി.

Story Highlights: Mystery behind rani ki vav