നമിത പ്രമോദ് നായികയായ മാധവി- രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രം പ്രദർശനത്തിന്

സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മാധവി എന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിക്കുന്നത് നമിത പ്രമോദും ശ്രീലക്ഷ്മിയുമാണ്. പോസ്റ്ററിൽ ഫീച്ചർ ഫിലിം പോലെ തോന്നുമെങ്കിലും 37 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രമാണ് മാധവി.
സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് രഞ്ജിത്ത് ‘മാധവി’ ഒരുക്കിയത്. ഏറെനാളായ ആഗ്രഹമായിരുന്നു രഞ്ജിത്തിന്റെ സിനിമയിൽ വേഷമിടണമെന്നത് എന്ന കുറിപ്പിനൊപ്പമാണ് നമിത പ്രമോദ് ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചത്.
Read More: ഈജിപ്തില്‍ കണ്ടെത്തിയത് സ്വര്‍ണനാവുള്ള മമ്മിയെ
മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. മാത്രമല്ല, അഭിനയലോകത്തും സജീവമാണ് രഞ്ജിത്ത്. ഏറ്റവുമൊടുവിൽ മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിലാണ് രഞ്ജിത്ത് വേഷമിട്ടത്. അതേസമയം, ടെലിവിഷന്‍ സീരിയലിലൂടെയാണ് നമിത പ്രേക്ഷകര്‍ക്ക് മുമ്പില്‍ ആദ്യം പ്രത്യേക്ഷപ്പെടുന്നത്. രാജേഷ് പിള്ള സംവിധാനം നിര്‍വഹിച്ച ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും താരം അരങ്ങേറ്റംകുറിച്ചു. സത്യന് അന്തിക്കാട് സംവിധാനം നിര്‍വഹിച്ച പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായിട്ടുള്ള നമിതയുടെ അരങ്ങേറ്റം.
Story highlights- namitha pramod short film