lakshya

ഭയത്തിന്റെ നിഴലിലും ജോര്‍ജ്ജുകുട്ടിയുടേയും കുടുംബത്തിന്റേയും സ്‌നേഹനിമിഷങ്ങള്‍; വീഡിയോ ഗാനം

February 16, 2021
Ore Pakal Official Video Song Drishyam 2

ചില പാട്ടുകള്‍ അങ്ങനെയാണ്. നേര്‍ത്ത ഒരു മഴനൂല് പോലെ അവയങ്ങനെ ആസ്വാദകമനസ്സുകളിലേയ്ക്ക് പെയ്തിറങ്ങും. ശ്രദ്ധ നേടുന്നതും മനോഹരമായ ഒരു ഗാനമാണ്. ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമായ ദൃശ്യം 2-ലെതാണ് ഈ പാട്ട്. ഒരേ പകല്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിയ്ക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. അനില്‍ ജോണ്‍സണ്‍ സംഗീതം പകര്‍ന്നിരിയ്ക്കുന്നു. സെനോബിയ സഫര്‍ ആണ് ആലാപനം.

അതേസമയം ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആയിരിക്കും ദൃശ്യം 2-പ്രേക്ഷകരിലേയ്‌ക്കെത്തുക. ഫെബ്രുവരി 19 നാണ് ദൃശ്യം 2-ന്റെ റിലീസ്. മോഹന്‍ലാലിനൊപ്പം മീന, ആശാ ശരത്, അന്‍സിബ, എസ്തേര്‍, സിദ്ദിഖ്, മുരളി ഗോപി, സായ്കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ‘ഇഷ്ടനടന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ എന്ന് ചോദ്യം’; ‘സെയ്ഫ്’ ആയിട്ട് മറുപടി നല്‍കി ഗിന്നസ് പക്രു; ഒപ്പം ഒരു പാട്ടും

തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013-ലാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് കളക്ഷനുകളില്‍ പോലും റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ദൃശ്യം ഇന്നും പേക്ഷകമനസ്സുകളില്‍ നിന്നും വിട്ടകന്നിട്ടില്ല. പ്രത്യേകിച്ച് മോഹന്‍ലാല്‍ അനശ്വരമാക്കിയ ജോര്‍ജ്ജുകുട്ടി എന്ന കഥാപാത്രം. ഒരു കേബിള്‍ ടിവി സ്ഥാപനം നടത്തുന്ന സാധാരണക്കാരനാണ് ജോര്‍ജ്ജുകുട്ടി. എന്നാല്‍ സിനിമകളെ പ്രണയിച്ച ജോര്‍ജ്ജുകുട്ടിയുടെ കൂര്‍മ്മബുദ്ധി അതിവിപുലവും. കുടുംബത്തെ അങ്ങേയറ്റം സ്‌നേഹിക്കുന്ന ജോര്‍ജുകുട്ടി അസാധാരണമായൊരു പ്രതിസന്ധിയില്‍ നിന്നും കുടുംബത്തെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ദൃശ്യം എന്ന ചിത്രത്തിന്റെ ഹൃദയം.

Story highlights: Ore Pakal Official Video Song Drishyam 2