ജോഷിയുടെ സംവിധാനത്തില്‍ ‘പാപ്പന്’ ആകാന്‍ സുരേഷ് ഗോപി; ഒപ്പം സണ്ണി വെയ്നും നൈല ഉഷയും
ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഒരുമിയ്ക്കുന്നു. പാപ്പന് എന്നാണ് ചിത്രത്തിന്റെ പേര്. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. നൈല ഉഷ, സണ്ണി വെയ്ന്‍, ഗോകുല്‍ സുരേഷ്, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം ജോഷി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണ് ഇത്.
സുരേഷ് ഗോപിയുടെ സിനിമാ കരിയറിലെ 252-ാമത്തെ ചിത്രമായിരിയ്ക്കും ഇത്. ആര് ജെ ഷാന്‍, ജേക്സ് ബിജോയ്, അജയ് ഡേവിഡ് കാച്ചപ്പിള്ളി തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
Read more: ‘ഇതാ പ്രിയയ്ക്കായി അന്ന് കുറിച്ച പ്രണയലേഖനങ്ങള്‍’; പ്രണയകാല ഓര്‍മകളുമായി കുഞ്ചാക്കോ ബോബന്
2014-ല്‍ പ്രേക്ഷകരിലേക്കെത്തിയ സലാം കാശ്മീര്‍ ആണ് ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അവസാന സുരേഷ് ഗോപി ചിത്രം. ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് കൈയടി നേടുന്ന നടനാണ് മലയാളത്തിന്റെ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് ഗേപി. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതും.
Story highlights: Paappan New film by director Joshy with Suresh Gopi