‘ഇരുപതു വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ അച്ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്’- ദുൽഖറിനൊപ്പം വേഷമിടാൻ ലക്ഷ്മി ഗോപാലസ്വാമി
ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി ലക്ഷ്മി ഗോപാലസ്വാമി. അഭിനയത്തേക്കാൾ നൃത്തത്തിന് പ്രാധാന്യം നൽകിയ താരം, ഇപ്പോഴിതാ, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുകയാണ്. മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേക്ക് എത്തിയ ലക്ഷ്മി ഗോപാലസ്വാമി ഇരുപതു വർഷങ്ങൾക്ക് ശേഷം മകനൊപ്പം വേഷമിടുന്ന സന്തോഷത്തിലാണ്.
സെറ്റിൽ നിന്നും ദുൽഖർ സൽമാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ലക്ഷ്മി ഗോപാലസ്വാമി സന്തോഷം പങ്കുവെച്ചത്. ‘ദുൽഖർ സൽമാനൊപ്പം അദ്ദേഹാം നിർമിക്കുന്ന ചിത്രത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. 20 വർഷം മുമ്പ് ഞാൻ അദ്ദേഹത്തിന്റെ അച്ഛനോടൊപ്പമാണ് അഭിനയ ജീവിതം ആരംഭിച്ചത്’. ലക്ഷ്മി ഗോപാലസ്വാമി ചിത്രങ്ങൾക്കൊപ്പം കുറിക്കുന്നു.
Read More: പാട്ടുവേദിയിൽ ഒരു സുവർണ നിമിഷം- ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ചുവടുവെച്ച് ശ്രീഹരി
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ എത്തുന്നു. ബോളിവുഡ് താരം ഡയാന പെന്റിയാണ് നായികയായി അഭിനയിക്കുന്നത്. നടൻ മനോജ് കെ ജയൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ദുൽഖർ സൽമാന്റെ ഹോം ബാനറായ വേഫെയർ ഫിലിമാണ് ചിത്രം നിർമിക്കുന്നത്.
Story highlights- Photo: Lakshmi Gopalaswamy says she is delighted as she joins Rosshan Andrrews’ next starring Dulquer Salmaan