‘ഡെയർഡെവിൾ ഭാസ്കരനായി അച്ഛൻ’- സുകുമാരന്റെ ഓർമ്മചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

February 17, 2021

സൈബര്‍ ഇടങ്ങളില്‍ സജീവ സാന്നിധ്യമാണ് നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങുന്ന പൃഥ്വിരാജ് സുകുമാരൻ.  ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള താരം പങ്കുവെച്ച പുതിയ ചിത്രമാണ് ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിക്കുന്നത്. അച്ഛൻ സുകുമാരൻ അഭിനയിച്ച ‘വളർത്തുമൃഗങ്ങൾ’ എന്ന സിനിമയിൽ നിന്നുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്.

‘ഡെയർഡെവിൾ ഭാസ്കരനായി അച്ഛൻ. ഈ ചിത്രം അയച്ചതിന് നന്ദി അഞ്ജലി മേനോൻ’- പൃഥ്വിരാജിന്റെ വാക്കുകൾ. അച്ഛന്റെ ഓർമ്മകൾ പൃഥ്വിരാജ് പതിവായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഒരു ആരാധകൻ തയ്യാറാക്കിയ കുടുംബചിത്രവും താരം പങ്കുവെച്ചിരുന്നു. അച്ഛൻ സുകുമാരനും അമ്മ മല്ലിക സുകുമാരനും സഹോദരൻ ഇന്ദ്രജിത്ത് സുകുമാരനും കുടുംബവും പൃഥ്വിയും കുടുംബവും അടങ്ങുന്ന ചിത്രമാണ് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Read More: മാർച്ച് 12ന് പാർവതി നായികയാകുന്ന രണ്ടു ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്

അച്ഛനുണ്ടായിരുന്നെങ്കിൽ എന്ന അടിക്കുറുപ്പോടെയാണ് പൃഥ്വിരാജ് ഈ ചിത്രം പങ്കുവെച്ചത്. അതേസമയം പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ഒരുങ്ങുന്നത്. ഒരു ജോലിക്കായി ഗൾഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. സിനിമയില്‍ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

Story highlights- prithviraj about sukumaran