മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ അഭിനയിക്കാന്‍ പൃഥ്വിരാജും

അഭിനയവിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്രതാരം മോഹന്‍ലാല്‍ സംവിധാന രംഗത്തേയ്ക്കും അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ ശ്രദ്ധയമായതാണ്. ബറോസ് എന്നാണ് മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്. ചിത്രത്തില്‍ പൃഥ്വിരാജ് കഥാപാത്രമായെത്തുന്നു എന്ന് സൂചന. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായെത്തുന്ന ദൃശ്യം 2 എന്ന ചിത്രത്തെ പ്രശസിച്ചുകൊണ്ട് പൃഥ്വിരാജ് പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിയ്ക്കുന്നത്.
‘നിങ്ങളെ സംവിധാനം ചെയ്യാനും നിങ്ങളാല്‍ സംവിധാനം ചെയ്യപ്പെടാനും കാത്തിരിക്കാനാവുന്നില്ല എന്നാണ് പൃഥ്വിരാജ് കുറിച്ചത്. അതേസമയം മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് ത്രിഡിയിലാണ് ഒരുക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കും ബറോസ് എന്നു മോഹന്‍ലാല്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ബറോസ്സ്’; ‘സ്വപ്നത്തിലെ നിധികുംഭത്തില്‍ നിന്ന് ഒരാള്‍’ എന്ന ടാഗ് ലൈനോടെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരുന്നു. ‘കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങള്‍ നുകരാം. അറബിക്കഥകള്‍ വിസ്മയങ്ങള്‍ വിരിച്ചിട്ട നിങ്ങളുടെ മനസുകളില്‍ പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ ബറോസ്സിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു ലോകം തീര്‍ക്കണമെന്നാണ് എന്റെ സ്വപ്നം’ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു.
Story highlights: Prithviraj Sukumaran about Mohanlal’s Direction