രാം ചരണിനെ നായകനാക്കി ബഹുഭാഷാ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ ശങ്കർ

February 12, 2021

സംവിധായകൻ ശങ്കർ ഒരുക്കുന്ന ബഹുഭാഷാ ചിത്രം പ്രഖ്യാപിച്ചു. നടൻ രാം ചരണാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാം ചരണും ചേർന്നാണ് നിർവഹിച്ചത്.

റിപ്പോർട്ടുകൾ അനുസരിച്ച് 2022ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. രാം ചരണിന്റെ പതിനഞ്ചാമത്തെ ചിത്രമാണിത്. തമിഴ് താരം വിജയ് സേതുപതി, കെജിഎഫ് താരം യാഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. ദിൽ രാജുവും ഷിരീഷും സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.

അതേസമയം, കമൽ ഹാസൻ, കാജൽ അഗർവാൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2, സെറ്റിൽ മൂന്നുപേർ മരിച്ചതിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. ലൈക പ്രൊഡക്ഷൻസ് ആണ് ഈ സിനിമ നിർമിക്കുന്നത്. രാകുൽ പ്രീത് സിംഗ്, ബോബി സിംഹ, സിദ്ധാർത്ഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read More: സംസ്ഥാനത്ത് ഇന്ന് 5397 പേർക്ക് കൊവിഡ്

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ‌ആർ‌ആറിന്റെ സെറ്റിലാണ് ഇപ്പോൾ രാം ചരൺ. രാം ചരണിനൊപ്പം ജൂനിയർ എൻ‌ടി‌ആർ, ആലിയ ഭട്ട്, ഒലിവിയ മോറിസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന ഒരു സാങ്കൽപ്പിക കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Story highlights- ram charan next with shankar