ഫ്രിഡ്ജിലും ആകാം അല്പം അടുക്കും ചിട്ടയും
മിക്ക വീടുകളിലും ഫ്രിഡ്ജ് ഒരു സജീവസാന്നിധ്യമാണ്. കൂടുതല്‍ പേരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനാണ് പ്രധാനമായും ഫ്രിഡ്ജിനെ ആശ്രയിക്കുന്നത്. കണ്ണില്‍പ്പെടുന്നതെല്ലാം ഫ്രിഡ്ജില്‍ കയറ്റിവയ്ക്കുന്നവരുമുണ്ട് നമുക്കിടയില്‍. എന്നാല്‍ കൃത്യമായ അടുക്കും ചിട്ടയും ഫ്രിഡ്ജിലും ആവശ്യമാണ്. സാധനങ്ങള്‍ ഫ്രിഡ്ജില്‍ എങ്ങനെ ക്രമപ്പെടുത്തി വയ്ക്കാമെന്നു നോക്കാം.
സാധാരണ ഫ്രിഡ്ജിലും ഫ്രീസറിലുമായി ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാറുണ്ട് പലരും. ഫ്രീസറില്‍ സൂക്ഷിക്കുന്ന സാധനങ്ങള്‍ രണ്ട് ആഴ്ച വരെയും ഫ്രിഡ്ജിലേത് മൂന്ന് ദിവസങ്ങള്‍ വരെയും ഉപയോഗിക്കാം. ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജില്‍വെച്ച് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല.
അതുപോലെതന്നെ പാകം ചെയ്ത ഭക്ഷണം ഫ്രിഡജില്‍ വയ്ക്കുമ്പോള്‍ ഭക്ഷണപാത്രം തുറന്നുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അലുമിനിയം ഫോയില്‍ കൊണ്ടോ പാത്രത്തിന്റെ അടപ്പ് കൊണ്ട് അടച്ചുവയ്ക്കണം. അല്ലെങ്കില്‍ ഒരുപക്ഷെ ഭക്ഷണത്തിന്റെ ഈര്‍പ്പം നഷ്ടപ്പെട്ട് കേടാവാനുള്ള സാധ്യത കൂടുതലാണ്. പാകം ചെയ്തതും പാകം ചെയ്യാത്തതുമായ ഭക്ഷണങ്ങള്‍ ഒരേ റാക്കില്‍ സൂക്ഷിക്കുന്നതും നല്ലതല്ല.
Read more: എങ്ങനെ കൈയടിക്കാതിരിയ്ക്കും ഈ പ്രകടനത്തിന്; അതിഗംഭീരം എന്നല്ലാതെ എന്ത് പറയാന്‍…: വീഡിയോ
ഇറച്ചി, മീന്‍ തുടങ്ങിയവ ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക കവറുകളിലാക്കി നന്നായി പൊതിഞ്ഞ ശേഷം വേണം ഫ്രിഡ്ജില്‍ വയ്ക്കാന്‍. മുട്ടകള്‍ വയ്ക്കുമ്പോള്‍ ഫ്രീസറിന്റെ തൊട്ടുതാഴെ വയ്ക്കുന്നത് നല്ലതല്ല. തണുപ്പ് കൂടി മുട്ട പൊട്ടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ മുട്ട ഫ്രിഡ്ജിന്റെ മധ്യ ഭാഗത്തായി സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാല്‍ തൈര്, വെണ്ണ, പാല്, ചീസ് മുതലായവ തണുപ്പ് കൂടുതലുള്ള ഫ്രിഡ്ജിന്റെ മുകള്‍ തട്ടിലാണ് സൂക്ഷിക്കേണ്ടത്.
പഴങ്ങളും പച്ചക്കറികളും ഫ്രിഡ്ജില്‍ പ്രത്യേകം തരംതിരിച്ച് വയ്ക്കുന്നതാണ് നല്ലത്. പച്ചക്കറികള്‍ തണുപ്പ് കുറവുള്ള ഏറ്റവും താഴത്തെ തട്ടില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. കുറഞ്ഞ ഊഷ്മാവാണ് പൊതുവെ പച്ചക്കറികള്‍ക്ക് നല്ലത്.
Story highlights: Refrigerator organization hacks