സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിൽ ഒടിടി പ്ലാറ്റ്ഫോം- ‘റൂട്ട്സി’ന് തുടക്കമായി

February 2, 2021

സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള ഒടിടി പ്ലാറ്റ്ഫോം വരുന്നു. റൂട്ട്സ് എന്ന് പേരിടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം എം ടി വാസുദേവൻ നായ‌രാണ് ഓൺലൈനായി ഉദ്ഘാടനം ചെയ്‍തത്. ലോക ക്ലാസ്സിക് ചിത്രങ്ങളും മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളും ഈ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമം.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളാണ് ജയരാജ്. ഭരതന്‍ എന്ന പ്രഗത്ഭ സംവിധായകന്റെ ശിഷ്യനായി സിനിമയിലേക്ക് എത്തിയ ജയരാജ്, സിനിമകളിലൂടെയും അനുബന്ധമായ വിവിധ പദ്ധതികളിലൂടെയും മലയാള സിനിമയുടെ മുതൽക്കൂട്ടായി മാറി.

ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങൾ നിരവധി തവണ സ്വന്തമാക്കിയ ജയരാജിന്റെ നേതൃത്വത്തിൽ ഒടിടി പ്ലാറ്റ്ഫോം എത്തുമ്പോൾ പ്രേക്ഷകരും സിനിമാലോകവും പ്രതീക്ഷയിലാണ്. ലോക്ക് ഡൗൺ സമയത്താണ് മലയാളികൾ ഒടിടി പ്ലാറ്റുഫോമുകൾ പരിചയപ്പെട്ടത്.

Read More: സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കൊവിഡ്; 5161 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തിയേറ്ററുകൾ അടഞ്ഞു കിടന്ന സമയത്ത് ഓൺലൈൻ റിലീസുകൾക്കാണ് മുൻഗണന ലഭിച്ചത്. സൂഫിയും സുജാതയും മുതൽ ഒട്ടേറെ ചിത്രങ്ങൾ കൊവിഡ് പശ്ചാത്തലത്തിൽ ഇതിനോടകം ഒടിടി റിലീസായി എത്തി. ഒട്ടേറെ സിനിമാ പ്രവർത്തകർ ഒടിടി പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റൂട്ട്സുമായി ജയരാജ് എത്തുന്നത്.

Story highlights- roots o t t platform