ഷാരൂഖ് ഖാന്റെ നിര്‍മാണത്തിലൊരുങ്ങുന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി റോഷന്‍ മാത്യുവും

February 17, 2021
Roshan Mathew in darlings

കുറഞ്ഞ നാളുകള്‍ക്കൊണ്ടുതന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് റോഷന്‍ മാത്യു. ബോളിവുഡിലും സാന്നിധ്യമറിയിച്ച താരത്തിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രവും ഒരുങ്ങുന്നു. ഷാരൂഖ് ഖാനാണ് ചിത്രത്തിന്റെ നിര്‍മാതാവ് എന്നതാണ് മറ്റൊരു ആകര്‍ഷണം.

ഡാര്‍ലിംഗ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. അലിയ ഭട്ട് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ഷഫാലി ഷായും വിജയ് വര്‍മ്മയും ആണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

Read more: മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്‍-ല്‍ പ്രധാന കഥാപാത്രമായി നിമിഷ സജയനും

ജസ്മീത് കെ റീന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടറും തിരക്കഥാകൃത്തുമായ ജസ്മീത് കെ റീന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. അതേസമയം അനുരാഗ് കശ്യപ് സംവിധാനം നിര്‍വഹിച്ച ചോക്ക്ഡ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്കും അരങ്ങേറ്റം കുറിച്ചതാണ് റോഷന്‍. താരം കഥാപാത്രമായെത്തുന്ന മറ്റ് നിരവധി ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Roshan Mathew in darlings