ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുതിയ ചിത്രം; സംവിധാനം റോഷന്‍ ആന്‍ഡ്രൂസ്

February 3, 2021
Rosshan Andrews Dulquer Salmaan movie

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമൊരുങ്ങുന്നു. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ഒരുമിയ്ക്കുന്ന ചിത്രമകൂടിയാണ് ഇത്.

ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം ഡയാന പെന്റി ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ഗോതമ്പുപുട്ടിന്റെ രാസനാമം ചോദിച്ച് സുമേഷ്; ‘നൂറ് വരെ എണ്ണനാറിയാം ചുമേച്ചുമാമ’ എന്ന് കണ്ണനും

നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി, അന്‍സിബ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സന്തോഷ് നാരായണനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.

Story highlights: Rosshan Andrews Dulquer Salmaan movie