സംസ്ഥാനത്ത് രണ്ടാംഘട്ട കൊവിഡ് പ്രതിരോധ വാക്സിന് വിതരണം ആരംഭിച്ചു

ഒരു വര്‍ഷത്തിലേറെയായി സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിയ്ക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. കൊവിഡ് പ്രതിരോധ വാക്സിന് വിതരണം കൂടുതല്‍ പ്രതീക്ഷ പകരുന്നുണ്ട്. സംസ്ഥാനത്ത് രണ്ടാം ഘട്ട കൊവിഡ് പ്രതിരോധ വാക്സിന് വിതരണം ആരംഭിച്ചു.
പന്ത്രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്സിന് നല്‍കുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍, മറ്റ് സേനാ വിഭാഗങ്ങള്‍, റവന്യു ജീവനക്കാര്‍, മുന്‍സിപ്പാലിറ്റി -പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ മുന്നണിപ്പോരാളികള്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ പ്രതിരോധ വാക്സിന് നല്‍കുക.
അതേസമയം രാജ്യത്ത് ഘട്ടങ്ങളായി നടക്കുന്ന പ്രതിരോധ വാക്സിനേഷന്റെ മൂന്നാം ഘട്ടം മാര്‍ച്ച് മുതലാണ്. 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കുമാണ് മൂന്നാം ഘട്ടത്തില്‍ വാക്സിന് നല്‍കുക. ഏകദേശം 27 കോടി പേര്‍ക്ക് ഈ ഘട്ടത്തില്‍ പ്രതിരോധ വാക്സിന് നല്‍കും. നിലവില്‍ കൊവിഷീല്‍ഡ് വാക്സിനും കൊവാക്സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നല്കിയിരിയ്ക്കുന്നത്.
Story highlights: Second phase of Covid vaccination in Kerala