‘ചിയേഴ്‌സിന്’ ഇങ്ങനേയും ഒരു വര്‍ണ്ണനയോ…; വെള്ളം സിനിമയിലെ രംഗം

February 2, 2021
Short Scene From Vellam Movie

അമിത മദ്യപാനത്തിന്റെ വിനകള്‍ മനോഹരമായി വരച്ചുകാട്ടുന്ന ചിത്രമാണ് വെള്ളം. ജയസൂര്യ പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ശ്രദ്ധ നേടുകയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വെള്ളത്തിലെ ചെറിയൊരു രംഗം.

മുരളി നമ്പ്യാര്‍ എന്നാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അമിത മദ്യപാനിയായ ഒരു കഥാപാത്രമാണ് മുരളി നമ്പ്യാര്‍. സംയുക്താ മേനോന്‍, സ്നേഹ പാലിയേരി എന്നിവര്‍ ചിത്രത്തില്‍ നായികമാരായെത്തുന്നു. സിദ്ദിഖ്, സന്തോഷ് കീഴാറ്റൂര്‍, ബൈജു, നിര്‍മല്‍ പലാഴി, ശ്രീലക്ഷ്മി, ബാബു അന്നൂര്‍, ജോണി ആന്റണി, ഇടവേള ബാബു, ജിന്‍സ് ഭാസ്‌കര്‍, പ്രിയങ്ക, വെട്ടുകിളി പ്രകാശ്, മിഥുന്‍, ബാല ശങ്കര്‍, സിനില്‍ സൈനുദ്ദീന്‍, അധീഷ് ദാമോദര്‍, സതീഷ് കുമാര്‍, ശിവദാസ് മട്ടന്നൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. മലയാളികളുടെ പ്രിയതാരം ഇന്ദ്രന്‍സ് അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നു.

Read more: വിസ്മയങ്ങള്‍ തളംകെട്ടിക്കിടക്കുന്ന ചാവുകടല്‍

‘കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമ’ എന്നാണ് വെള്ളത്തെ ജയസൂര്യ വിശേഷിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ക്യാപ്റ്റന്‍ എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വെള്ളത്തിനുണ്ട്. പൂര്‍ണമായും ലൈവ് സൗണ്ട് ആയാണ് വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ കൂടിയാണ് വെള്ളം.

Story highlights: Short Scene From Vellam Movie