കൊടുംമഞ്ഞില്‍ കുടുങ്ങിയ ടാങ്കര്‍ ലോറിയെ കരകയറ്റാന്‍ സഹായിച്ച് യുവതി; ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ പാല്ഉല്പന്നങ്ങള് സമ്മാനം
തിരിച്ചൊന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനസ്സ് ചിലരുടെ മാത്രം പ്രത്യേകതാണ്. ചാര്ലിന് ലെസ്ലി എന്ന വനിത സ്കോട്ട്ലന്ഡുകരുടെ സൂപ്പര്‍ വുമണായി മാറിയതും സഹായമനസ്ഥിതികൊണ്ടാണ്. കൊടുമഞ്ഞില്‍ അകപ്പെട്ടുപോയ ടാങ്കര്‍ ലോറിയെ കരകയറ്റാന്‍ സഹായിച്ചാണ് ചാര്ലിന് ലെസ്ലി എന്ന യുവതി വാര്‍ത്തകളില്‍ പോലും ഇടംപിടിച്ചത്.
വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കൊണ്ട് സൈബര്‍ ഇടങ്ങളില്‍ പോലും ലെസ്ലിന്റെ കഥ ശ്രദ്ധ നേടി. ഒരു സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയാണ് ഇവര്‍. സ്കോട്ട്ലന്‍ഡില്‍ അതിശക്തമാണ് നിലവില്‍ മഞ്ഞു വീഴ്ച. ഇതിനിടെ മക്കല്ക്കൊപ്പം കടയിലേയ്ക്ക് പോവുകയായിരുന്നു ലെസ്ലി. മഞ്ഞില്‍ അകപ്പെട്ട് കയറ്റം കയറാന്‍ ബുദ്ധിമുട്ടുന്ന ടാങ്കര്‍ ലോറി ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. മറ്റൊന്നും ചിന്തിക്കാതെ കുട്ടികളെ സുരക്ഷിത സ്ഥലത്ത് ഇരുത്തിയ ശേഷം ചാര്ലിന് ലെസ്ലി ടാങ്കര്‍ ലോറിയുടെ സമീപത്തു ചെന്നു. ലോറിയ്ക്ക് പിന്നിലെത്തി വാഹനം തള്ളിക്കയറ്റാന്‍ സഹായിക്കുകയും ചെയ്തു.
ഈ സമയത്തുതന്നെ മറ്റൊരു കാറും സമീപത്തായി കുടുങ്ങിക്കിടന്നു. നിരവധിപ്പേര്‍ കാറിനെ കരകയറ്റാന്‍ സഹായിച്ചു. എന്നാല്‍ പിന്നാലെ ഉണ്ടായിരുനിന ടാങ്കര്‍ ലോറിയുടെ അവസ്ഥ പലരും ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് ചാര്ലിന് ലെസ്ലി ടാങ്കര്‍ ലോറിയ്ക്കരികിലേയ്ക്ക് സഹായവുമായെത്തിയത്. താന്‍ ചെയ്ത കാര്യം ഇത്രേയും ജനശ്രദ്ധ നേടുമെന്ന് കരുതിയില്ല എന്നും ലെസ്ലി പറയുന്നു.
എന്തായാലും ചാര്‍ലി ലെസ്ലിയുടെ സഹായമനസ്സിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നവരും ഏറെയാണ്. ഇവരുടെ പ്രവര്‍ത്തനത്തിന് നന്ദിയറിയിച്ചുകൊണ്ട് സ്നേഹോപഹാരം നല്കാന് ടാങ്കര്‍ ലോറിയുടെ ഉടമസ്ഥരും തീരുമാനിച്ചു. ഗ്രഹാംസ് ഡയറി പ്രൊഡക്ടിന്റെ ഉടമസ്ഥരുടേതായിരുന്നു ടാങ്കര്‍ ലോറി. ഒരു വര്‍ഷത്തേയ്ക്ക് ആവശ്യമായ ഡയറി പ്രൊഡക്ടുകളാണ് ചാര്ലിന് ലെസ്ലിയ്ക്ക് കമ്പനി സമ്മാനമായി നല്‍കുന്നത്.
Story highlights: Superwoman who pushed dairy truck up snowy hill given year’s supply of milk