പിഷാരടിക്ക് കഥ പറഞ്ഞുകൊടുത്ത് മുകേഷ്- ‘സുനാമി’യുടെ രസകരമായ ടീസർ

‘ഡ്രൈവിങ് ലൈസൻസി’ന് ശേഷം ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുനാമി’.പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ, സെക്കൻഡ് ടീസർ എത്തിയിരിക്കുകയാണ്.

ദിലീപിന് കഥ പറഞ്ഞുകൊടുത്ത് ഹിറ്റായ ആദ്യ ടീസറിന് പിന്നാലെ പിഷാരടിക്ക് കഥ പറഞ്ഞുകൊടുക്കുന്ന മുകേഷുമായി സിനിമയുടെ രസകരമായ രണ്ടാമത്തെ ടീസറും ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. അതേസമയം, മാര്‍ച്ച് 11 മുതല്‍ ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തും. ലാല്‍ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Read More: ലക്ഷ്മി ഗോപാലസ്വാമിക്ക് സർപ്രൈസ് സമ്മാനവുമായി ദുൽഖർ സൽമാനും അമാലും- വീഡിയോ

ബാലു വർഗീസ്‌ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവർ മറ്റ്‌ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം- അലക്സ് ജെ പുളിക്കൽ, എഡിറ്റിംഗ്- രതീഷ് രാജ്, സംഗീതം- യാക്സൻ ഗാരി പെരേര & നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അനൂപ് വേണുഗോപാൽ.

Story Highlights- tsunami second teaser