lakshya

സോഷ്യല്‍മീഡിയയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുരസ്‌കാര ശോഭ പകരാന്‍ ട്വന്റിഫോര്‍ ന്യൂസ്: ഇഷ്ട വ്‌ളോഗര്‍മാരെ തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്കും അവസരം

February 11, 2021
Twenty four news social media awards

ഫേസ്ബുക്ക്, യുട്യൂബ് തുടങ്ങിയ സൈബര്‍ ഇടങ്ങളില്‍ സൂപ്പര്‍സ്റ്റാറുകളായി തിളങ്ങുന്ന വ്‌ളോഗര്‍മാര്‍ ഏറെയാണ്. കൈയെത്താ ദൂരത്തെ കാഴ്ചകളും വിവരങ്ങളുമെല്ലാം ഒരു വിരല്‍ത്തുമ്പിന് അരികെ വ്‌ളോഗര്‍മാര്‍ സമ്മാനിയ്ക്കുന്നു. സമൂഹമാധ്യമങ്ങളുടെ അരങ്ങ് വാഴുന്ന വ്‌ളോഗര്‍മാരിലെ സൂപ്പര്‍ സ്റ്റാറുകളെ കണ്ടെത്താന്‍ ഒരുങ്ങുകയാണ് ട്വന്റിഫോര്‍ ന്യൂസ് ചാനല്‍.

പൂര്‍ണമായും പ്രേക്ഷക പങ്കാളിത്തത്തോടുകൂടിയാണ് ട്വന്റിഫോര്‍ ന്യൂസ് സോഷ്യല്‍മീഡിയ അവാര്‍ഡ്‌സ് സൈബര്‍ ഇടങ്ങളിലെ സൂപ്പര്‍ സ്റ്റാറുകളെ കണ്ടെത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ ജനപ്രിയമായതും വിജ്ഞാനപ്രദമായതുമായ വൈറല്‍ വീഡിയോകള്‍ സൃഷ്ടിച്ച വ്‌ളോഗര്‍മാരില്‍ നിന്നും യുട്യൂബ് ചാനലുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവയ്ക്കാണ് പുരസ്‌കാരം.

പതിനൊന്ന് വിഭാഗങ്ങളിലായാണ് പുരസ്‌കാരം സമ്മാനിയ്ക്കുക. ട്രാവല്‍ (TRAVEL), ടെക്‌നോളജി (TECHNOLOGY), ലൈഫ് സ്റ്റൈല്‍ (LIFE STYLE), എന്റര്‍ടെയ്ന്‍മെന്റ് ( ENTERTAINMENT), അഡ്വഞ്ചര്‍ (ADVENTURE), ഫുഡ് (FOOD) ,അണ്‍ബോക്‌സിങ് (UNBOXING), ഓട്ടോമൊബൈല്‍ (AUTOMOBILE), കപ്പിള്‍ വ്‌ളോഗര്‍ (COUPLE VLOGGER ), ചൈല്‍ഡ് വ്‌ളോഗര്‍ (CHILD VLOGGER) സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ (ടOCIAL MEDIA INFLUENCER) എന്നിവയാണ് പുരസ്‌കാരത്തിനുള്ള വിഭാഗങ്ങള്‍.

twentyfournews.com/voting എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സോഷ്യല്‍ മീഡിയ വ്‌ളോഗര്‍ക്ക് വോട്ടുചെയ്യാവുന്നതാണ്. ഒരാള്‍ക്ക് എത്ര വിഭാഗങ്ങളില്‍ വേണമെങ്കിലും വോട്ടുകള്‍ രേഖപ്പെടുത്താം.

Story highlights: Twenty four news social media awards