ആഴക്കടലില്‍ കതിര്‍മണ്ഡപമൊരുങ്ങി; അവിടെവെച്ച് അവര്‍ വിവാഹിതരായി

എന്തിലും ഏതിലും അല്പം വെറൈറ്റി ആഗ്രഹിയ്ക്കുന്നവര്‍ ഏറെയാണ്. വിവാഹത്തിന്റെ കാര്യത്തിലാണെങ്കിലും അല്പം വ്യത്യസ്തത ആഗ്രഹിയ്ക്കാറുണ്ട് പലരും. സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നതും ഒരു വിവാഹ വീഡിയോയാണ്. വെള്ളത്തില്‍ അതും അറുപത് അടി താഴ്ചയില്‍ വെച്ചായിരുന്നു ഈ വിവാഹം. ഈ കൗതുകം തന്നെയാണ് ഈ വിവാഹത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയതും.
ചെന്നൈ സ്വദേശികളായ വി ചിന്നദുരൈയും എസ് ശ്വേതയുമാണ് ആഴക്കടലില്‍ വെച്ച് വിവാഹിതരായത്. വെള്ളത്തിനടിയില്‍ വെച്ചായിരുന്നു വിവാഹം എങ്കിലും വസ്ത്രധാരണവും താലികെട്ടും എല്ലാം പരമ്പരാഗത രീതിയില്‍ തന്നെയായിരുന്നു. കാര്‍മ്മികന്റെ നിര്‍ദ്ദേശമനുസരിച്ച് മുഹൂര്‍ത്ത സമയത്ത് തന്നെ വരന് വധുവിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തി.
Read more: ഗോതമ്പുപുട്ടിന്റെ രാസനാമം ചോദിച്ച് സുമേഷ്; ‘നൂറ് വരെ എണ്ണനാറിയാം ചുമേച്ചുമാമ’ എന്ന് കണ്ണനും
പന്ത്രണ്ട് വര്‍ഷമായി സ്കൂബ ഡൈവിങ് രംഗത്ത് ജോലി ചെയ്യുന്നയാളാണ് വരനായ വി ചിന്നദുരൈ. വിവാഹത്തോട് അനുബന്ധിച്ച് വധു ശ്വേതയും സ്കൂബ ഡൈവിങ്ങില്‍ പരിശീലനം നേടിയിരുന്നു. എന്തായാലും അല്പം വ്യത്യസ്തമായ ഈ വിവാഹക്കാഴ്ച സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്.
Story highlights: Underwater Wedding viral video