രവി തേജയുടെ വില്ലനായി ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക്

February 1, 2021

ജനത ഗാരേജ്, ബാഗമതി എന്നീ ചിത്രങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ വീണ്ടും തെലുങ്കിലേക്ക്. നടൻ രവി തേജയുടെ വില്ലനായാണ് ഉണ്ണി മുകുന്ദൻ വേഷമിടുന്നത്. കില്ലാടി എന്ന ചിത്രത്തിലേക്ക് ഉണ്ണി മുകുന്ദനെ സ്വാഗതം ചെയ്തുകൊണ്ടുള്ള രവി തേജയുടെ ട്വീറ്റ് അണിയറപ്രവർത്തകർ പങ്കുവെച്ചു.

കില്ലാടി ടീമിന്റെ ഭാഗമാകുന്നതിൽ സന്തോഷമെന്ന് ഉണ്ണി മുകുന്ദനും പങ്കുവെച്ചു. വില്ലൻ വേഷത്തിലാണ് എത്തുന്നതെന്ന സൂചനയുണ്ടെങ്കിലും നടനോ അണിയറപ്രവർത്തകരോ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല. ഉണ്ണി മുകുന്ദന് പുറമെ തമിഴ് താരം അർജുനും കില്ലാടിയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

രമേശ് വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡിംപിൾ ഹ്യാട്ടിയാണ് നായിക. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സത്യനാരായണ കേന്നേറുവാന് ചിത്രം നിർമിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

അതേസമയം നിരവധി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി, ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്. ഉണ്ണി മുകുന്ദനൊപ്പം അഞ്ചു കുര്യൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനാണ് നിർമിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്.

Read More: ഇതാണ് നെയ്യാറ്റിൻകര ഗോപന്റെ കളരി അടവ്- ‘ആറാട്ട്’ ഒഫീഷ്യൽ പോസ്റ്റർ പങ്കുവെച്ച് മോഹൻലാൽ

ഉണ്ണി മുകുന്ദന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് ‘ബ്രൂസ്‌ ലീ’. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 25 കോടിയോളം മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. മാസ് ആക്ഷൻ എന്റർടൈനർ നിർമിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ്. 

Story highlights- Unni mukundan and ravi theja movie