അന്ന് അച്ഛനെ പാട്ടിലൂടെ കരയിച്ച ആ മകളാണ് പാട്ടുവേദിയിലെ മിടുക്കി വൈഗാലക്ഷ്മി- ഹൃദയം തൊടുന്ന വീഡിയോ

February 16, 2021

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിലെ സംഗീതപ്രേമികളുടെ ഇഷ്ടപരിപാടിയാണ് ടോപ് സിംഗർ. വ്യത്യസ്ത ആലാപന ശൈലികളിലൂടെ ഒട്ടേറെ കുരുന്നു ഗായകരാണ് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. ഒന്നാം സീസൺ ഉയർത്തിയ ആവേശം രണ്ടാം സീസണിലും ഒട്ടു കുറഞ്ഞിട്ടില്ല. മത്സരപ്പൂരം വാശിയോടെ മുറുകുമ്പോഴും, കുസൃതിയും തമാശകളുമായി വേദി സജീവമാണ്.

രണ്ടാം സീസണിൽ മത്സരിക്കാനെത്തിയതിൽ അധികവും വൈറൽ ഗായകരാണ്. പലരും മുൻപ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയിരുന്നു. അതിലൊരാളാണ് വൈഗാലക്ഷ്മി. ഇപ്പോഴിതാ, വൈഗാലക്ഷ്മിയുടെ തീരെ ചെറുപ്പത്തിലുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. അച്ഛനൊപ്പം വൈഗാലക്ഷ്മി പാടുന്ന വീഡിയോയാണ് ഇത്.

Read More: ഹൊറർ കോമഡിയുമായി ജാൻവി കപൂറും രാജ്‌കുമാർ റാവുവും- ശ്രദ്ധനേടി ‘റൂഹി’ ട്രെയ്‌ലർ

‘മിനുങ്ങും മിന്നാമിനുങ്ങേ..’ എന്ന ഗാനമാണ് അച്ഛനും മകളും ചേർന്ന് പാടുന്നത്. മധുരമായി മകൾ പാടുമ്പോൾ അച്ഛന്റെ കണ്ണ് നിറയുകയും ശബ്ദമിടറി പാട്ടു പാതിവഴിയിൽ നിർത്തുകയുമാണ്. എന്നാൽ, അച്ഛന് പതറിയിട്ടും മകൾ നിർത്തിയില്ല. അതിമനോഹരമായി വൈഗാലക്ഷ്മി ഗാനം പൂർത്തിയാക്കി. ഒട്ടേറെ ആളുകൾ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

Story highlights- vygalakshmi and father cute video