അതിരുകളില്ലാത്ത യാത്രകൾ സ്വപ്നം കാണുന്നവരുടെ ഇഷ്ടഇടം; സഞ്ചാരികളുടെ മനംകവർന്ന് വെളുത്ത മരുഭൂമി
അതിരുകളില്ലാത്ത യാത്രകൾ സ്വപ്നം കാണുന്നവരാണ് സഞ്ചാരികൾ, വ്യത്യസ്തവും ആകർഷകവുമായ ഇടങ്ങൾ തേടിയുള്ള മനുഷ്യന്റെ യാത്രകൾ ഇന്നും തുടരുകയാണ്.. അത്തരത്തിൽ വിനോദസഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിൽ ഒന്നാണ് കച്ചിലെ വെളുത്ത മരുഭൂമി. യാത്രാപ്രേമികൾ ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന ഇടങ്ങളിൽ ഒന്നുകൂടിയാണ് ഇത്. കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന വെളുത്ത മണലാര്യങ്ങൾ നിറഞ്ഞ ഈ ഇടം ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറൻ ജില്ലയായ കച്ചിലാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലകളിൽ ഒന്ന് കൂടിയായ കച്ചിൽ പക്ഷെ മനുഷ്യവാസം വളരെ ബുദ്ധിമുട്ടാണ്. കുടിവെള്ളം തന്നെയാണ് ഈ പ്രദേശത്തെ പ്രധാന വെല്ലുവിളി. മഴക്കാലത്ത് ഈ പ്രദേശത്തേക്ക് കടലിൽ നിന്നും ഉപ്പുവെള്ളം കയറുകയും വേനൽക്കാലത്ത് ഈ വെള്ളം വറ്റി വരണ്ട് പോകുകയും ചെയ്യുന്നു. എന്നാൽ അത്ഭുതക്കാഴ്ചകൾ ഒരുക്കിയ വെളുത്ത മണലാരണ്യമാണ് ഇവിടുത്തെ മുഖ്യാകർഷണം. വെളുത്ത മരുഭൂമിയ്ക്ക് പുറമെ നിരവധി പ്രത്യേകതകൾ നിറഞ്ഞ ഇടംകൂടിയാണ് കച്ച്.
Read also:സൂര്യനൊപ്പം ഉണരുന്ന വീട്; വെയിൽ ഉണ്ടെങ്കിൽ ചായയും പലഹാരങ്ങളും റെഡി, കൗതുകമായി ഒരു കുടുംബം
മനോഹരമായ കാറ്റാടി മരങ്ങളും മുൾച്ചെടികളും നിറഞ്ഞ റോഡിലൂടെ യാത്ര ചെയ്തുവേണം വെളുത്ത മണലാരണ്യത്തിലേക്ക് എത്തിച്ചേരാൻ. നോക്കെത്താ ദൂരത്തോളം നീണ്ടുനിവർന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്രയാണ് ഇവിടെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്.
ഈ പ്രദേശത്തെ മറ്റൊരു പ്രധാന ആകർഷണം കൈറ്റ് ഫെസ്റ്റിവൽ ആണ്. ആകാശം നിറയെ വൈവിധ്യമാർന്ന നിറങ്ങൾ കീഴടക്കുന്ന ഈ കാഴ്ച ആസ്വദിക്കുന്നതിനായി നിരവധിയാളുകൾ ഇവിടേക്ക് എത്താറുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ഇവിടെ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നത്.
Story Highlights: White Desert Of Kutch