സൂര്യനൊപ്പം ഉണരുന്ന വീട്; വെയിൽ ഉണ്ടെങ്കിൽ ചായയും പലഹാരങ്ങളും റെഡി, കൗതുകമായി ഒരു കുടുംബം

February 4, 2021
Solar Powered Mud House

വെയിലിന്റെ അളവ് നോക്കി ഭക്ഷണം ഒരുക്കുന്ന ഒരു വീടുണ്ട് ബാംഗ്ലൂരിൽ. കേൾക്കുമ്പോൾ അല്പം കൗതുകവും അമ്പരപ്പുമൊക്കെ തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ബാംഗ്ലൂർ സ്വദേശിയായ രേവാ മാലിക്കിന്റെയും ഭർത്താവ് രഞ്‌ജൻ മാലികിന്റെയും വീടാണ് നിരവധി കൗതുകങ്ങളോടെ പണികഴിപ്പിച്ചിരുന്നു. സാധാരണ സോളാർ എനർജിയിൽ പ്രവർത്തിക്കുന്ന വീടുകളെപ്പോലെ അല്ല ഈ വീട്.

കാണാൻ വളരെ സിംപിൾ ആയ ഈ വീട് പരിസ്ഥിതിയെ വേദനിപ്പിക്കാതെയാണ് ഒരുക്കിയിരിക്കുന്നത്. മണ്ണുകൊണ്ടാണ് വീട് നിർമിച്ചിരിക്കുന്നത്. വീടിനോട് ചേർന്ന് നിരവധി പച്ചക്കറികളുമായി ഒരു വലിയ അടുക്കളത്തോട്ടവും ഇവർ ഒരുക്കിയിട്ടുണ്ട്. ജൈവവളങ്ങളും മറ്റും മാത്രമുപയോഗിച്ചാണ് പച്ചക്കറി കൃഷി. വീടിനോട് ചേർന്ന് ഭൂഗർഭ വാട്ടർ ഹാർവെസ്റ്റിങ് വഴി ജലം ശേഖരിച്ചുവയ്ക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്.

സോളാർ എനർജി ഉപയോഗിച്ചാണ് ഈ വീട്ടിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത്. അതിന് പുറമെ വീട്ടിലെ പാചകത്തിൽ വരെ ഏറെ കൗതുകമുണ്ട്. കാരണം ഓരോ ദിവസത്തേയും വെയിലിന്റെ അളവ് നോക്കിയാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുക. നല്ല വെയിലുണ്ടെങ്കിൽ ഭക്ഷണം ഹെവിയായിരിക്കും. ചായ തയാറാക്കുന്നത് വരെ വെയിലത്ത്‌വെച്ച് വെള്ളം ചൂടാക്കിയാണ്.

Read also: സ്‌ത്രീകളുടെ കൈയിൽ ഭദ്രമാണ് ഈ നഗരം; കൗതുകം നിറഞ്ഞ ആചാരങ്ങളുമായി കിനു ദ്വീപ്

സൂര്യപ്രകാശം മാത്രമാണ് ഈ വീട്ടിലെ വെളിച്ചത്തിന്റെ സ്രോതസ്. സൂര്യന്റെ പ്രകാശത്തിന് അനുസരിച്ചാണ് ഈ വീട്ടിലുള്ളവർ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് പോലും. അതേസമയം പ്രകൃതിയെ ഉപദ്രവിക്കാതെ വളരെ ലളിതമായി ജീവിക്കുക എന്നതാണ് ഇവിടെ ഉള്ളവർ മാതൃകയാക്കിയിരിക്കുന്നത്.

Story Highlights: Solar Powered Mud House