മുഖം വൃത്തിയാക്കാൻ ഇനി പാർലറിലും പോകേണ്ട, കാശും മുടക്കേണ്ട! ചായപ്പൊടി കൊണ്ട് ഉഗ്രനൊരു സ്ക്രബ്ബ്‌..

October 18, 2023
TEA BAG FACE SCRUB

സൗന്ദര്യ സംരക്ഷണത്തിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് സ്ത്രീകൾ. മുഖം സംരക്ഷിക്കുന്നതിനും അഴുക്കുകൾ നീക്കം ചെയ്യുന്നതിനും പൊതുവായി സ്ക്രബ്ബ്‌ ഉപയോഗിക്കാറുണ്ട്. ഒന്നെങ്കിൽ ബ്യുട്ടി പാർലറിൽ പോകും, അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങും. പക്ഷെ ഇതല്ലാതെ വീട്ടിൽ തന്നെ ഒരു സ്ക്രബ്ബ്‌ തയ്യാറാക്കിയാലോ? അമ്പരക്കേണ്ട, ചായപ്പൊടി നല്ലൊരു സ്ക്രബ്ബർ ആണ്.

അല്പം വെളിച്ചെണ്ണയും ചായപ്പൊടിയും പഞ്ചസാരയും നന്നായി മിക്സ് ചെയ്യുക. മൂന്ന് മിനിറ്റോളം നന്നായി മസാജ് ചെയ്തതിന് ശേഷം കഴുകി കളയാം.സ്ക്രബ്ബ്‌ ചെയ്യുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. നിങ്ങൾക്ക് മൃത ചർമങ്ങൾ ഉണ്ടെങ്കിൽ അത് നീക്കം ചെയ്യാം.

Read also: കല്യാണത്തേക്കാളും കുട്ടികളുണ്ടായതിനെക്കാളുമൊക്കെ വലിയ സന്തോഷം; വീൽ ചെയറിലിരുന്ന് സ്‌കൂളിലെത്തി അറുപത്തിയേഴുകാരി

അതുപോലെ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാം. ആഴ്ചയിൽ രണ്ടു തവണയാണ് സ്ക്രബ്ബ്‌ ചെയ്യേണ്ടത്. രാസപദാർത്ഥങ്ങൾ അടങ്ങിയ തരത്തിലുള്ള കടയിൽ നിന്നും വാങ്ങുന്ന സ്ക്രബ്ബറുകളെക്കാൾ ഇരട്ടി ഗുണം വീട്ടിൽ തന്നെയുള്ള സ്ക്രബ് സമ്മാനിക്കും.

Story highlights- face scrub at home