‘ഓരോ വ്യക്തിയും കൂടെയുണ്ട്, നമുക്ക് ഒന്നിച്ച് പോരാടാം’- ഇന്ന് ലോക കാൻസർ ദിനം
കാൻസർ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്താനും ഭയം നിയന്ത്രിക്കാനുമായി ആഗോളതലത്തിൽ വർഷം തോറും ഫെബ്രുവരി നാലിനാണ് കാൻസർ ദിനം ആചരിക്കാറുള്ളത്. ഈ അന്താരാഷ്ട്ര ദിനം യൂണിയൻ ഓഫ് ഇന്റർനാഷണൽ കാൻസർ കൺട്രോൾ (യുഐസിസി) നയിക്കുന്ന ഒരു ആഗോള ഏകീകരണ സംരംഭമാണ്. കാൻസർ തടയാനും, കൃത്യമായ രോഗനിർണയത്തിനും, ചികിത്സക്കും പ്രോത്സാഹനം നൽകുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്.
2000ൽ ഫെബ്രുവരി 4 ന് പാരീസിൽ നടന്ന പുതിയ മില്ലേനിയത്തിനായുള്ള ലോക കാൻസർ ഉച്ചകോടിയിലാണ് ലോക കാൻസർ ദിനം ആദ്യമായി സ്ഥാപിതമായത്. യുനെസ്കോ ജനറൽ ഡയറക്ടർ ‘കാൻസറിനെതിരായ പാരീസ് ചാർട്ടർ’ ഒപ്പിട്ടതിന്റെ വാർഷികം ഈ ദിവസം ആഘോഷിക്കുന്നു. കാൻസർ രോഗികളുടെയും രോഗത്തെ അതിജീവിച്ചവരുടെയും ജീവിതത്തെ മെച്ചപ്പെടുത്തുന്നതിൽ ഈ ദിനം വളരെ പ്രധാന പങ്ക് വഹിക്കുന്നു.
ശ്വാസകോശം, സ്തനം, സെർവിക്കൽ, തല, കഴുത്ത്, വൻകുടൽ എന്നീ ഭാഗങ്ങളിലാണ് ഇന്ത്യൻ ജനതയിൽ പ്രധാനമായും കണ്ടുവരുന്ന അർബുദ വിഭാഗങ്ങൾ. അതിനാൽ ഓരോ തരത്തിലുള്ള കാൻസറിനെയും അത് ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നും മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
2021 ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം ‘I Am and I Will’ എന്നതാണ്. 2019 ൽ ആരംഭിച്ച ഒരു കാമ്പയിന്റെ ഭാഗമാണ് ഇത്. ഓരോരുത്തരുടെയും വ്യക്തിപരമായ പ്രതിബദ്ധത ആവശ്യപ്പെടുന്ന ഒരു ശാക്തീകരണമാണ് ഇതിലൂടെ പ്രതിനിധീകരിക്കുന്നത്. ഭൂമുഖത്തുനിന്നും ലോകത്തെ രണ്ടാമത്തെ പ്രധാന മരണ കാരണമായ കാൻസർ തുടച്ചുനീക്കാനായുള്ള പോരാട്ടങ്ങളിൽ നമുക്കും പങ്കാളികളാകാം.
2006 മുതല്‍ ലോകാരോഗ്യ സംഘടനയ്ക്കൊപ്പം മറ്റ് അന്തര്‍ദേശീയ സംഘടനകളും ഈ ദിനത്തില്‍ കാന്‍സര്‍ അവബോധത്തെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. 2021ലെ ലോക കാൻസർ ദിനത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ വാക്കുകൾ ഇങ്ങനെ;
‘ആഗോളതലത്തില്‍ ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനം ആചരിക്കുമ്പോള്‍ അവബോധം ശക്തമാക്കണം. കാന്‍സര്‍ രോഗ ചികിത്സയ്ക്ക് തുണയായി കാന്‍സര്‍ രോഗികളോടുള്ള അനുകമ്പയുടെയും അനുഭാവത്തിന്റെയും പ്രതീകമായി ‘ഓരോ വ്യക്തിയും കൂടെയുണ്ട്’-‘കൂടെ പ്രവര്‍ത്തിക്കും’ (I am and I will) എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ സന്ദേശം. നമ്മുടെ സംസ്ഥാനം കാന്‍സര്‍ രോഗ ശരാശരിയില്‍ ദേശീയ ശരാശരിയെക്കാളും ഉയര്‍ന്ന നിലയിലാണ് കാണുന്നത്. പ്രതിവര്‍ഷം 60,000 ത്തോളം രോഗികള്‍ പുതിയതായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്നുവെന്നുമാണ് ഇത് സംബന്ധമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Read More: ‘ക്യാരറ്റാണ് എനിക്കേറെ ഇഷ്ടം’; വീട്ടിൽ വിളഞ്ഞ പച്ചക്കറികൾ പരിചയപ്പെടുത്തി ധോണിയുടെ സിവക്കുട്ടി- വീഡിയോ
വർധിച്ചുവരുന്ന കാന്‍സര്‍ രോഗബാഹുല്യത്തെ തടയുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുകയും നടപ്പിലാക്കി വരികയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. മികച്ച കാന്‍സര്‍ ചികിത്സ ഉറപ്പു വരുത്തുന്നതിന് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനും സംസ്ഥാന ആരോഗ്യ വകുപ്പ് ശ്രദ്ധ പതിപ്പിച്ചു വരുന്നു. എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിന് ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോതെറാപ്പിയുള്‍പ്പെടെയുള്ള ചികിത്സ സൗജന്യമായി നടപ്പിലാക്കി വരുന്നു.
Story highlights- world cancer day