പൃഥ്വിരാജിന്റെ അല്ലി കാത്തിരുന്ന മറുപടി എത്തി- യുസ്ര മർദിനിയുടെ സന്ദേശം പങ്കുവെച്ച് സുപ്രിയ

February 10, 2021

താര പുത്രിമാരിൽ ശ്രദ്ധേയയാണ് പൃഥ്വിരാജ്-സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയ്ക്ക്. പിറന്നാൾ ദിനത്തിൽ മാത്രമനു ആരാധകർക്ക് അല്ലി എന്ന അലംകൃതയുടെ മുഖം കാണാൻ സാധിക്കാറുള്ളത്. എന്നാൽ, എഴുതുകളിലൂടെയും, ചിത്രങ്ങളിലൂടെയും വായനയിലൂടെയുമെല്ലാം അലിയുടെ വിശേഷങ്ങൾ പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അല്ലിയുടെ വായനാ വിശേഷവും ഒപ്പം ലഭിച്ച സർപ്രൈസും പങ്കുവയ്ക്കുകയാണ് സുപ്രിയ മേനോൻ.

ദിവസങ്ങൾക്ക് മുൻപ് അലംകൃതയുടെ ഒരു വ്യത്യസ്തമായ ആഗ്രഹം സുപ്രിയ പങ്കുവെച്ചിരുന്നു. ആഹാരം കഴിക്കുന്ന സമയത്താണ് അല്ലി അടുത്ത വെക്കേഷൻ സിറിയയിലേക്ക് പോകണം എന്ന് പറഞ്ഞത്. സിറിയൻ നീന്തൽ താരം യുസ്ര മർദിനിയോടുള്ള ആരാധനയാണ് അല്ലിക്ക് സിറിയയിലേക്ക് പോകാനുള്ള ആഗ്രഹത്തിന് പിന്നിൽ. റിബൽ ഗേൾസ് എന്ന പുസ്തകത്തിലൂടെ വായിച്ചറിഞ്ഞ യുസ്രയോട് അല്ലിക്കുള്ള ആരാധന അറിയിക്കാൻ സുപ്രിയ മറന്നില്ല. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റും അല്ലിയെ കുറിച്ചും സുപ്രിയ യുസ്രയ്ക്ക് സന്ദേശം അയച്ചിരുന്നു. ഇപ്പോഴിതാ, അല്ലി കാത്തിരുന്ന മറുപടി എത്തിയ സന്തോഷം സുപ്രിയ ആരാധകരോട് പങ്കുവയ്ക്കുകയാണ്.

‘അല്ലിയുടെ ദിനം ഇത്രയും മനോഹരമാക്കിയതിന് വളരെയധികം നന്ദി യുസ്ര മർദിനി..നിങ്ങളുടെ മെസ്സേജും ശബ്ദ സന്ദേശവും ലഭിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല എന്നും വളരെയധികം സന്തോഷമുണ്ടെന്നും അല്ലി പറഞ്ഞു. ഒരു ദിവസം നിങ്ങളെ കാണാമെന്നു അല്ലി പ്രതീക്ഷിക്കുന്നു. നിരവധി പെൺകുട്ടികളെ പ്രചോദിപ്പിച്ചതിനു നന്ദി യുസ്ര..’. സുപ്രിയയുടെ വാക്കുകൾ. യുസ്രയുടെ സന്ദേശവും സുപ്രിയ പങ്കുവെച്ചു.

Read More: സംരംഭക സ്വപ്നങ്ങളുള്ള വനിതകൾക്ക് 90+ My Tuition App ലൂടെ അതിവേഗം വളരുന്ന എഡ്യു ടെക്ക് ബിസിനസിന്റെ ഭാഗമാകാൻ അവസരം

ഒരു സിറിയൻ നീന്തൽ താരമാണ് യുസ്ര മർദിനി. 2016 ലെ റിയോ ഡി ജനീറോയിലെ സമ്മർ ഒളിമ്പിക്സിൽ ഒളിമ്പിക് പതാകയ്ക്ക് കീഴിൽ മത്സരിച്ച അഭയാർത്ഥി ഒളിമ്പിക് അത്ലറ്റ്സ് ടീമിലെ അംഗമായിരുന്നു അവർ. വളരെയധികം കഷ്ടപ്പാടുകളിലൂടെയാണ് യുസ്ര ലോകപ്രസിദ്ധി നേടിയത്. 2017 ഏപ്രിൽ 27 ന് യുസ്ര മർദിനിയെ യുഎൻ‌ എച്ച്‌സി‌ആർ ഗുഡ്‌വിൽ അംബാസഡറായി നിയമിച്ചു.

Story highlights- yusra mardini replied to supriya menons message