ഭൂമിയിൽ അല്ലി ഏറ്റവും ഇഷ്ടപെടുന്ന വ്യക്തി- മകളുടെ കുറിപ്പ് പങ്കുവെച്ച് സുപ്രിയ മേനോൻ

August 28, 2022

സിനിമയിൽ സജീവ താരമായ പൃഥ്വിരാജ്- സുപ്രിയ ദമ്പതികളെക്കാൾ സമൂഹമാധ്യമങ്ങളിൽ താരം മകൾ അലംകൃതയാണ്. അലംകൃതയുടെ രസകരമായ വിശേഷങ്ങളൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ കൊറോണ വൈറസിനെ കുറിച്ച് അലംകൃത തയ്യാറാക്കിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അല്ലിയുടെ ഡയറികുറിപ്പ് പങ്കുവയ്ക്കുകയാണ് സുപ്രിയ.

ഈ ഭൂമിയിൽ ഏറ്റവുമധികം ഇഷ്ടമുള്ള ആളെക്കുറിച്ചാണ് അലംകൃത കുറിപ്പ് തയ്യാറാക്കിയിയ്ക്കുന്നത്. അമ്മയാണ് തനിക്ക് ഏറെ പ്രിയപ്പെട്ട ആളെന്നും തനിക്ക് വേണ്ടി രസകരമായ ക്ലാസുകൾ കണ്ടെത്തുന്നതും ഒട്ടേറെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും അമ്മയാണ് എന്നും താൻ ഉയരമുള്ള ഒരാൾ ആകണമെന്നാണ് അമ്മയുടെ ആഗ്രഹമെന്നും മുതിർന്നുകഴിയുമ്പോൾ നല്ലൊരു വ്യക്തിയാകണമെന്നും ‘അമ്മ ആഗ്രഹിക്കുന്നുവെന്നും അലംകൃത കുറിക്കുന്നു. ഇതിനൊപ്പം ഹൃദ്യമായൊരു കുറിപ്പ് സുപ്രിയയും പങ്കുവെച്ചിരുന്നു.

Read Also: കുഞ്ഞു ഗായകർ ഒരേ സ്വരത്തിൽ പാടി “മെഹബൂബ..”; കലോത്സവ വേദിയിൽ നിന്നുള്ള അതിമനോഹരമായ ദൃശ്യം-വിഡിയോ

‘മാതൃത്വം എളുപ്പമുള്ള കാര്യമല്ല, മിക്ക ദിവസങ്ങളിലും എല്ലാ അമ്മമാരെയും പോലെ ഞാൻ കുറ്റബോധവും ഞാൻ ചെയ്യുന്നത് ശരിയാണോ എന്ന സ്വയം സംശയവും കൊണ്ട് വലയുന്നു. മിക്ക മാതാപിതാക്കളെയും പോലെ, മിക്ക ദിവസങ്ങളിലും ഞാൻ കഷ്ടിച്ച് കടന്നുപോകുകയും ചെയ്യുന്നതായി എനിക്ക് തോന്നുന്നു. പക്ഷേ, അവളുടെ ഡയറിയിൽ ഇങ്ങനെയൊരു കുറിപ്പ് കാണുമ്പോൾ ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു..’-സുപ്രിയ കുറിക്കുന്നു.

Story highlights- alamkritha about her most favorite person