കുഞ്ഞു ഗായകർ ഒരേ സ്വരത്തിൽ പാടി “മെഹബൂബ..”; കലോത്സവ വേദിയിൽ നിന്നുള്ള അതിമനോഹരമായ ദൃശ്യം-വിഡിയോ

August 22, 2022

സന്തോഷങ്ങൾ പങ്കുവെയ്ക്കപ്പെടേണ്ടതാണ്. അതുകൊണ്ടാണ് നല്ല നിമിഷങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ ആളുകളുമായി പങ്കുവെയ്ക്കുന്നത്. അതുതന്നെയാകാം സോഷ്യൽ മീഡിയയ്ക്ക് ആളുകൾക്കിടയിൽ ഇത്ര സ്വീകാര്യത നൽകിയതും. ലോകത്തിന്റെ വിവിധ കോണിൽ നടക്കുന്ന കാര്യങ്ങൾ ഞൊടിയിടയിലാണ് നമ്മൾ അറിയുന്നത്. രസകരമായ കൗതുകം നിറഞ്ഞ എത്ര വിഡിയോകളാണ് ദിവസവും നമ്മൾ കാണുന്നത്. അങ്ങനെ സോഷ്യൽ മീഡിയ കീഴടക്കിയ രസകരമായ ഒരു വിഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

കലോത്സവ വേദിയിൽ നിന്നുള്ള അതിമനോഹരമായ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുന്നത്. കെജിഎഫ് 2 ലെ ഹിറ്റ് ഗാനമായ മെഹ്ബൂബ പാട്ടിനൊപ്പം ഒരു ഓഡിറ്റോറിയത്തിലെ വിദ്യാർത്ഥികൾ മുഴുവൻ കൂടെ പാടുന്നതാണ് വിഡിയോ. കണ്ടാൽ വീണ്ടും കാണാൻ തോന്നുന്ന വിഡിയോ വളരെ പെട്ടെന്നാണ് വൈറലായിരിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ കെജിഎഫ് 2 വിലെ ഈ ഗാനം മലയാളത്തിലും ആരാധകർ ഏറ്റെടുത്തിരുന്നു. ലോകത്താകമാനം അമ്പരപ്പിക്കുന്ന വിജയമാണ് ചിത്രം നേടിയത്. ഇന്ത്യൻ സിനിമ ലോകവും പ്രേക്ഷകരും ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു കെജിഎഫ് 2. കൊവിഡ് കാരണം നിരവധി തവണ റിലീസ് മാറ്റി വെച്ച രണ്ടാം ഭാഗത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പാണ് ചിത്രത്തിന് ഉണ്ടായിരുന്നത്.

Read More: ബുള്ളറ്റ് ഓടിച്ച് വിവാഹമണ്ഡപത്തിലേക്ക് എത്തിയ വധു, മാസ്സ് എൻട്രിയെന്ന് സോഷ്യൽ മീഡിയ-വിഡിയോ

എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറത്തുള്ള ഒരു സിനിമാറ്റിക് അനുഭവമാണ് ചിത്രം നൽകിയതെന്നാണ് സിനിമ പ്രേമികളും നിരൂപകരും ഒരേ പോലെ അഭിപ്രായപ്പെട്ടത്. കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്‍തത്.

Story Highlights: School kids sing mehbooba viral video