ബുള്ളറ്റ് ഓടിച്ച് വിവാഹമണ്ഡപത്തിലേക്ക് എത്തിയ വധു, മാസ്സ് എൻട്രിയെന്ന് സോഷ്യൽ മീഡിയ-വിഡിയോ

August 19, 2022

കല്യാണവുമായി ബന്ധപ്പെട്ടുള്ള സേവ് ദ് ഡേറ്റ് ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും വളരെ രസകരമായ ഇത്തരം വിഡിയോകൾ ആളുകളെ രസിപ്പിക്കാറുമുണ്ട്. സോഷ്യൽ മീഡിയ വന്നതോട് കൂടി ഇത്തരം വിഡിയോകൾ വളരെ ക്രിയാത്മകമായി ചിത്രീകരിക്കാനും പങ്കുവെയ്ക്കാനും വധൂ വരന്മാർ ശ്രദ്ധിക്കാറുണ്ട്.

ഇപ്പോൾ ഒരു വധുവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. വിവാഹ മണ്ഡപത്തിലേക്ക് ഒരു മാസ്സ് എൻട്രി നടത്തിയ നോർത്ത് ഇന്ത്യൻ വധു സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായി മാറിയിരിക്കുകയാണ്. ലഹംഗയണിഞ്ഞ് റോയൽ എൻഫീൽഡ് ബൈക്കിൽ വരുന്ന വധുവാണ് വിഡിയോയിലെ താരം.

ഭാരമേറിയ ലഹംഗയ്‌ക്കൊപ്പം ആഭരണങ്ങളെല്ലാം അണിഞ്ഞിട്ടും അനായാസമായി തന്നെ വധു ബുള്ളറ്റ് ഓടിക്കുന്നുണ്ട്. വിവാഹ മണ്ഡപത്തിലേക്കാണ് ഈ ബുള്ളറ്റ് യാത്ര. വൈശാലി ചൗധരി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മില്യണിലേറെ ആളുകളാണ് ഈ വിഡിയോ ഇതിനകം കണ്ടത്.

രസകരവും കൗതുകമുണർത്തുന്നതുമായ ഇത്തരം ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം സ്രാവുമായി മൽപ്പിടുത്തം നടത്തുന്ന ഒരു യുവാവിന്റെ വിഡിയോയാണ് നവ മാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയത്. വിഡിയോയിലെ ദൃശ്യങ്ങൾ കാണുമ്പോൾ കടലിലേക്ക് തിരികെ പോവാൻ ശ്രമിക്കുന്ന സ്രാവുമായി മൽപ്പിടുത്തം നടത്തി അതിനെ തിരികെ കരയിലേക്ക് എത്തിക്കാൻ യുവാവ് ശ്രമിക്കുന്നത് പോലെ തോന്നും.

Read More: ഞാൻ തന്നെ എടുത്തു കുടിച്ചോളാം..; ചിരി നിറച്ച് ഒരു വൈറൽ പൂച്ച-വിഡിയോ

എന്നാൽ യാഥാർഥ്യം മറ്റൊന്നാണെന്നാണ് കണ്ടു നിന്ന ആളുകൾ പറയുന്നത്. സ്രാവിനെ സ്വതന്ത്രമായി അഴിച്ചു വിടാനാണ് അയാൾ ശ്രമിക്കുന്നത്. അയാൾ മീൻ പിടിക്കുകയായിരുന്നു. അപ്പോഴാണ് അബദ്ധത്തിൽ സ്രാവ് കുടുങ്ങിയത്. അയാൾ അതിനെ സ്വതന്ത്രനാക്കി വെള്ളത്തിലേക്ക് വിടാൻ ശ്രമിക്കുകയായിരുന്നു. അയാൾ ഇതിന് ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ പതിഞ്ഞത്.

Story Highlights: Bride rides bullet to marriage function