ജോർദാനിൽ മകൾക്കൊപ്പം ചുറ്റിക്കറങ്ങി പൃഥ്വിരാജ്- വിഡിയോ പങ്കുവെച്ച് സുപ്രിയ

June 11, 2022

ആടുജീവിതം’ എന്ന ചിത്രം ഷൂട്ടിംഗ് പൂർത്തിയാകും മുൻപ് തന്നെ വാർത്തകളിൽ നിറഞ്ഞതാണ്. സിനിമയ്ക്കായുള്ള പൃഥ്വിരാജിന്റെ രൂപ മാറ്റവും ലോക്ക് ഡൗണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയതുമൊക്കെ സിനിമാലോകം ആകാംക്ഷയോടെയാണ് ചർച്ചചെയ്തത്. ഇപ്പോഴിതാ, വീണ്ടും സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയിരിക്കുകയാണ് ആടുജീവിതം സംഘം.

എഴുപതുദിവസത്തിന് ശേഷം പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും മകൾ ആലിയും ജോർദാനിലേക്ക് പോയിരുന്നു. ഇപ്പോഴിതാ, ജോർദാനിലെ പ്രധാന സ്ഥലങ്ങളിൽ ആലിയെയും തോളിൽവെച്ച് കാഴ്ചകൾ കാണുന്ന പൃഥ്വിരാജിന്റെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. പെട്ര എന്ന പുരാതന സ്ഥലത്തുനിന്നുമുള്ള വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആധാരമാക്കിയാണ് ‘ആടുജീവിതം’ എന്ന സിനിമ ഒരുക്കുന്നത്. ഒരു ജോലിക്കായി ഗല്‍ഫില്‍ എത്തുന്ന നജീബ് എന്ന ചെറുപ്പക്കാരന്‍ അനുഭവിക്കുന്ന ദുരിതങ്ങളും അതിജീവനവുമൊക്കെയാണ് പ്രമേയം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയതാണ് ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവല്‍. സംവിധായകൻ ബ്ലെസ്സിയാണ് ചിത്രമൊരുക്കുന്നത്.

ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം ചർച്ചയായ ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജ് ഉൾപ്പെടെയുള്ള താരങ്ങളും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ജോർദാനിൽ പ്രതിസന്ധിയിലാകുകയായിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കാനോ തിരികെ മടങ്ങാനോ സാധിക്കാതെ മരുഭൂമിയിൽ കുടുങ്ങിയ ‘ആടുജീവിതം’ ടീം, ജോർദാനിൽ ഇളവുകൾ ലഭിച്ചതോടെ ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ, നീണ്ട ഇടവേളയ്ക്ക് ശേഷം സംഘം വീണ്ടും ജോർദാനിലേക്ക് ബാക്കി ചിത്രീകരണങ്ങൾക്കായി പോയിരിക്കുകയാണ്.

Read Also: ത്രില്ലടിപ്പിക്കുന്ന ആക്ഷൻ സീക്വൻസുകൾ, അഭിനയമികവോടെ താരങ്ങൾ, അമ്പരപ്പിച്ച് സൂര്യ; ഫാൻ ബോയ് ചിത്രത്തിനപ്പുറത്തേക്ക് വളർന്ന സിനിമാറ്റിക് അനുഭവം നൽകി ‘വിക്രം’ – റിവ്യൂ

ജോർദാനിൽ നിന്നും ലൊക്കേഷൻ വിശേഷങ്ങൾ പൃഥ്വിരാജ് പതിവായി പങ്കുവയ്ക്കാറുണ്ട്.ലൊക്കേഷനിൽ സംഗീത സംവിധായകൻ എ ആർ റഹ്‌മാൻ എത്തിയ വിശേഷവും താരം പങ്കുവെച്ചിരുന്നു. തെന്നിന്ത്യയിലും ബോളിവുഡിലും സജീവമായ എ ആർ റഹ്‌മാൻ ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുകയാണ് ഈ ചിത്രത്തിലൂടെ.

Story highlights- prithviraj’s jordan trip